മുംബൈ: സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചശേഷം ബിസിസിഐ പുറത്തിറക്കി ടീം ലിസ്റ്റ് അക്ഷര തെറ്റുകളുടെ കൂമ്പാരം. ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ടീം ലിസ്റ്റിലാണ് കളിക്കാരില്‍ പലരുടെയും പേരുകള്‍ തെറ്റിച്ചെഴുതിയിരിക്കുന്നത്. സിംബാബ്‌വെ പര്യടനത്തിനുള്ള ടീം ലിസ്റ്റിലാണ് കൂടുതല്‍ പേരുകള്‍ തെറ്റിച്ചെഴുതിയിരിക്കുന്നത്.
നാലോളം കളിക്കാരുടെ പേരുകളാണ് ഇത്തരത്തില്‍ തെറ്റിച്ചെഴുതിയിരിക്കുന്നത്. Manish Pandey എന്നതിന് പകരം ടീം ലിസ്റ്റില്‍ Maneesh Pandey എന്നാണ് എഴുതിയിരിക്കുന്നത്. Jasprit Bumrah എന്നതിന് ‘Jaspreet’ എന്നും Yuzvendra Chahal എന്നതിന് പകരം Yajuvendra എന്നുമാണ് എഴുതിയിരിക്കുന്നത്. അംബാട്ടി റായിഡുവിന്റെ സര്‍ നെയിം തന്നെ ബിസിസിഐ മാറ്റിക്കളഞ്ഞു. Ambati Rayudu എന്നതിന് പകരം Ambatti Raydu’ റായിഡു എന്നാണ് ടീം ലിസ്റ്റിലുള്ളത്.
ടെസ്റ്റ് ടീം അംഗങ്ങളുടെ ലിസ്റ്റിലും ഉണ്ട് സമാനമായ അക്ഷരത്തെറ്റുകള്‍. ചേതേശ്വര്‍ പൂജാരയുടെ പേര് ഇത്തരത്തില്‍ തിരുത്തി എഴുതിയിരിക്കുന്നത് ലിസ്റ്റില്‍ കാണാം. അതുപോലെ ഭുവവനേശ്വര്‍ കുമാറിന്റെ പേര് ഭുവനേഷ് കുമാറെന്നാണ് എഴുതിയിരിക്കുന്നത്. മുഹമ്മദ് ഷാമിയുടെ പേരും അക്ഷരം തെറ്റിച്ചാണ് എഴുതിയിരിക്കുന്നത്.
