കറാച്ചി: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആരാണെന്ന് ചോദിച്ച മരിയ ഷറപ്പോവയുടെ ഫേസ്ബുക് പേജില്‍ മലയാളികളിട്ട പൊങ്കാല മറക്കാറായിട്ടില്ല. ഇപ്പോഴിതാ വിരാട് കോലി ആരാണെന്ന് ചോദിച്ച പാക്കിസ്ഥാന്‍കാരിക്ക് പാക് ആരാധിക തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. അധ്യാപക ദിനത്തോടനുബന്ധിച്ച് കോലി ട്വീറ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് പാക്കിസ്ഥാന്‍കാരിയായ സയ്ദ അലിയ അഹമ്മദ് ആരാണ് ഈ മാന്യനെന്ന് ചോദിച്ചത്.

Scroll to load tweet…

അധ്യാപക ദിനത്തില്‍ തന്റെ ഗുരുക്കന്‍മാരെ സ്മരിച്ച കോലി ഒപ്പം പാക് താരങ്ങളായ ജാവേദ് മിയാന്‍ദാദ്, ഇമ്രാന്‍ ഖാന്‍, ഇന്‍സ്മാമുള്‍ ഹഖ് എന്നിവരുടെ പേരും പരാമര്‍ശിച്ചിരുന്നു. അതകണ്ടുതന്നെ കോലിയുടെ ട്വീറ്റിന് പാക്കിസ്ഥാനില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഇതിനിടെയാണ് മറ്റൊന്നും വിചാരിക്കരുടെ ആരാണ് ഈ മാന്യനെന്ന ചോദ്യവുമായി സയ്ദ എത്തിയത്. ഇതിന് കോലിയുടെ പാക് ആരാധിക ഫരീദ് ഹസ്നൈന്‍ നല്‍കിയ മറുപടിയാകട്ടെ ഏതൊരു ഇന്ത്യക്കാരന്റെയും ഹൃദയം കവരുന്നതാണ്.

Scroll to load tweet…

ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ വിരാട് കോലിയാണ്. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മഹാനായ കളിക്കാരന്‍. മഹാന്‍മാരായ തന്റെ മുന്‍ഗാമികള്‍ക്കൊപ്പം പരിഗണിക്കപ്പെടുന്ന താരമെന്നായിരുന്നു ഫരീദിന്റെ മറുപടി.

Scroll to load tweet…