ജോഹന്നാസ് ബര്‍ഗ്: ഇന്ത്യന്‍ ടീമിലേക്ക് അപ്രതീക്ഷിതമായി എത്തുകയാണ് ദിനേശ് കാര്‍ത്തിക്ക് എത്തുകയാണ്. അപ്പോള്‍ ചര്‍ച്ചയാകുന്നത് അപൂര്‍വ്വമായ ഒരു സമാഗമത്തിനാണ്. ജീവിതത്തില്‍ വില്ലനും നായകനും ആരെന്ന് പരസ്പരം അറിയാതെ നില്‍ക്കുന്ന രണ്ട് പഴയ സുഹൃത്തുക്കള്‍ ടീമില്‍ ഒന്നിച്ച് എത്തുന്നു. മുരളി വിജയ് ഉളള ടീമിലേക്കാണ് ദിനേഷ് കാര്‍ത്തിക് വീണ്ടുമെത്തുന്നത് എന്നതിനാലാണ് ഈ ചര്‍ച്ച കൊഴുക്കുന്നത്.

മുരളി വിജയും ദിനേഷ് കാര്‍ത്തികും തമിഴ്നാട്ടുകാര്‍, മുന്‍ ചങ്ക് ബ്രോസ് എന്ന് പറയും പോലെയുള്ള കൂട്ടുകാര്‍. തമിഴ്നാട് രഞ്ജി ടീമില്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവര്‍. എന്നാല്‍ കാര്‍ത്തിക്കിന്‍റെ ഭാര്യയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ ഇരുവരെയും അകറ്റി. പിന്നീട് കാര്‍ത്തിക്കിന്‍റെ ഭാര്യയെ വിജയ് ജീവിത സഖിയാക്കി. കാര്‍ത്തിക്കാകട്ടെ മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെ പിന്നീട് ജീവിത സഖിയാക്കുകയും ചെയ്തു.

ഇതിനെക്കുറിച്ച് ഒരിക്കല്‍ വിജയ് പറഞ്ഞത് ഇങ്ങനൊയയിരുന്നു. അതിനെക്കുറിച്ചൊക്കെ ഒരുപാട് കഥകള്‍ വന്നിട്ടുണ്ട്. അതെന്തായാലും ആരുടെയും വ്യക്തിപരമായ സ്വകര്യതകളെക്കുറിച്ച് പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. ചില പിഴവുകളൊക്കെ സംഭവിച്ചിട്ടുണ്ട്. അതെല്ലാം എന്‍റെയുള്ളില്‍ തന്നെയിരിക്കട്ടെ. 

മൂന്ന് മനുഷ്യര്‍ക്കിടയില്‍ നടന്ന കാര്യമാണത്. ഒടുവില്‍ ഞങ്ങളത് ഭംഗിയായിതന്നെ കൈകാര്യം ചെയ്തുവെന്നാണ് എന്‍റെ വിശ്വാസം. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ എനിക്കാവില്ല. പിന്നീട് പലപ്പോഴും കാര്‍ത്തിക് ഏകദിന ടീമില്‍ കളിച്ചുവെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇരുവരും ഒരേസമയം എത്തുന്നത് അപൂര്‍വതയായി. 

ടെസ്റ്റില്‍ വിജയ് സ്ഥിര സാന്നിധ്യമായപ്പോള്‍ കാര്‍ത്തിക്കിന് ഏകദിന ടീമിലാണ് അവസരം ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ അരുവര്‍ക്കും ഒരുമിച്ച് ഒരേ ടീമില്‍ കളിക്കേണ്ട സാഹചര്യം അപൂര്‍മായിരുന്നു.