സന്നാഹമത്സരത്തില്‍ വിരാട് കോലി പന്തെറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍...

സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ സന്നാഹമത്സരത്തില്‍ മൂന്നാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോലി പന്തെറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു കോലി പന്തെടുത്തത്. എവിടെയാണ് പന്തെറിയേണ്ടത് എന്ന് ബൗളര്‍മാര്‍ക്ക് ഒരു പാഠം പറഞ്ഞുനല്‍കാനാണ് കോലി പന്തെറിഞ്ഞത് എന്നാണ് മത്സരശേഷം അശ്വിന്‍ വെളിപ്പെടുത്തിയത്. 

ചുരുക്കം ഓവറുകള്‍ എറിയുക മാത്രമായിരുന്നു കോലിയുടെ ലക്ഷ്യമെന്നും അശ്വിന്‍ വ്യക്തമാക്കി. രണ്ട് ഓവറുകളില്‍ ആറ് റണ്‍സ് മാത്രമാണ് കോലി വിട്ടുകൊടുത്തത്.

Scroll to load tweet…