ഫെഡററുടെ പ്രകടനത്തെ പുകഴ്‌ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും രംഗത്തെത്തി.
ലണ്ടന്: ടെന്നീസില് ഫെഡറര്ക്ക് അസാധ്യമായ ഷോട്ടുകള് വിരളമാണ്. ക്രോസ് കോര്ട്ട്, ബാക് ഹാന്ഡ്, ഡ്രോപ് ഷോട്ട് അങ്ങനെ എന്തും ആ റാക്കറ്റില് നിന്ന് ഏതുനിമിഷവും പിറന്നുവീഴാം. എന്നാല് ക്രിക്കറ്റില് മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്സ്മാന് കളിക്കുന്നൊരു ഷോട്ടും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇതിഹാസതാരം.
വിംബിള്ഡണ് നാലാം റൗണ്ടില് അഡ്രിയാന് മനാരിനോക്കെതിരെ ആയിരുന്നു ക്രിക്കറ്റിലെ കോപ്പിബുക്ക് ശൈലിയില് ഫെഡറര് ഫോവേര്ഡ് ഡിഫന്സീവ് ഷോട്ട് കളിച്ചത്. ഫെഡറര് അടിച്ച പന്ത് പുറത്തുപോയെങ്കിലും ആ ഷോട്ട് കളിച്ച രീതി ക്രിക്കറ്റ് ആരാധകരെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. ഫെഡററുടെ ഷോട്ട് വിംബിള്ഡണ് ട്വിറ്റര് ഹാന്ഡിലില് ട്വീറ്റ് ചെയ്യുകയും ഐസിസിയോട് റേറ്റ് ചെയ്യാന് ആവശ്യപ്പെടുകയും ചെയ്തതോടെ സംഭവം ക്രിക്കറ്റ് ആരാധകരും ഏറ്റെടുത്തു.
ഫെഡററുടെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കറും രംഗത്തെത്തി.
ഇതോടെ സച്ചിനില് നിന്ന് വിദഗ്ധോപദേശം സ്വീകരിക്കുമെന്ന് ഫെഡറര് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ മറുപടിയുമായി ഐസിസിയും രംഗത്തെത്തി. മഹാന്മാര് മഹാന്മാരെ തിരിച്ചറിയുന്നു എന്നായിരുന്നു ഐസിസിയുടെ ട്വീറ്റ്.
അതേസമയം, പ്രീ ക്വാര്ട്ടര് ജയിച്ചുകയറിയെങ്കിലും ഫെഡറര്ക്ക് ക്വാര്ട്ടറില് അടിതെറ്റി. ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണാണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില് ഫെഡററെ അട്ടിമറിച്ചത്.
