ആന്റിഗ്വ: വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലിനെ ഏകദിന തിരിച്ചുവിളിച്ച് വിന്‍ഡീസ് ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. നിക്കോളാസ് പ്യൂരനും ആദ്യമായി ഏകദിന ജേഴ്‌സി അണിയാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള 14 അംഗ സംഘത്തെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ വിന്‍ഡീസിന് ഏകദിനത്തിലും പിടിമുറുക്കാനാകുമെന്ന പ്രതീക്ഷയിലാണ്. 

ഏട്ട് ടി20 മത്സരങ്ങള്‍ വിന്‍ഡീസിനായി കളിച്ചിട്ടുള്ള താരമാണ് നിക്കോളസ് പ്യൂരന്‍. അതേ സമയം പരിചയ സമ്പന്നനായ താരം മര്‍ലോണ്‍ സാമുവല്‍സ് പരിക്ക് കാരണം പരമ്പരയില്‍ കളിക്കില്ല. ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഈ പരമ്പരയെ കാണുന്നതെന്നാണ് വിന്‍ഡീസ് സെലക്റ്റര്‍മാര്‍ അറിയിച്ചു. 

വിന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍, ക്രിസ് ഗെയ്ല്‍, ഫാബിയന്‍ അല്ലെന്‍, ദേവേന്ദ്ര ബിഷൂ, ഡാരെന്‍ ബ്രാവോ, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷായി ഹോപ്, എവിന്‍ ലൂയിസ്, ആഷ്‌ലി നഴ്‌സ്, കീമോ പോള്‍, നിക്കോളസ് പൂരന്‍, കെമര്‍ റോച്ച്, ഒഷെയ്ന്‍ തോമസ്.