ഇരുവര്‍ക്കും വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ മഴ നിയമപ്രകാരം അഞ്ച് റണ്‍സിനായിരുന്നു സ്‌കോട്ട്‌ലന്‍ഡിന്റെ പരാജയം. ഒരു വിവാദ വിക്കറ്റും സ്‌കോട്‌ലന്‍ഡിന് വിനയായി.

ഹരാരെ: നാലാം തവണയും ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാമെന്ന് സ്‌കോട്ട്‌ലന്‍ഡ് മോഹങ്ങള്‍ക്ക് മഴ തിരിച്ചടിയായി. നിര്‍ണായക മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് രണ്ട് തവണ ലോകകപ്പ് ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനോ് പരാജയപ്പെട്ടു. ഇരുവര്‍ക്കും വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ മഴ നിയമപ്രകാരം അഞ്ച് റണ്‍സിനായിരുന്നു സ്‌കോട്ട്‌ലന്‍ഡിന്റെ പരാജയം.

ഒരു വിവാദ വിക്കറ്റും സ്‌കോട്‌ലന്‍ഡിന് വിനയായി. 33 റണ്‍സ് നേടിയ റിച്ചി ബാരിങ്ടണിന്റെ വിക്കറ്റാണ് സ്‌കോട്‌ലന്‍ഡിനെ ചതിച്ചത്. ലെഗ് സ്റ്റംപിന് പുറത്ത് പോവുമായിരുന്ന ആഷ്‌ലി നഴ്‌സിന്റെ പന്തില്‍ അംപയര്‍ എല്‍ബിഡബ്ല്യൂ അപ്പീല്‍ ശരിവെയ്ക്കുകയായിരുുന്നു. ഇതോടെ സ്‌കോട്‌ലന്‍ഡ് ലോകകപ്പ് കളിക്കില്ലെന്ന്് ഉറപ്പായി. 

മഴ കളിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ലോകകപ്പ് ചരിത്രത്തിലാദ്യമായി വിന്‍ഡീസ് പുറത്ത് പോയേനെ. ഭാഗ്യമാണ് വിന്‍ഡീസിനെ തുണച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 198ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച സ്‌കോട്ട്‌ലന്‍ഡ് 125ന് അഞ്ച് എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. പിന്നീട് മഴ നിയമപ്രകാരം സ്‌കോട്‌ലന്‍ഡ് അഞ്ച് റണ്‍സിന് പിന്നിലായിരുന്നു. മഴയെത്തുമ്പോള്‍ സ്‌കോട്ട്‌ലന്‍ഡിന് വേണ്ടിയിരുന്നത് 14.4 ഓവറില്‍ 74 റണ്‍സായിരുന്നു. 

ഇന്ന് യുഎഇയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെയ്ക്കും ഇംഗ്ലണ്ട് ലോകകപ്പില്‍ പങ്കെടുക്കാം. സിംബാബ്‌വെ പരാജയപ്പെട്ടാല്‍ പിന്നീട് നടക്കുന്ന അഫ്ഗാനിസ്ഥാന്‍- അയര്‍ലന്‍ഡ് മത്സരത്തിലെ വിജയികള്‍ ലോകകപ്പിന് അവസരം ലഭിക്കും.