വോള്‍ഫ്‌സ് വീണ്ടും പ്രീമിയര്‍ ലീഗിന്

First Published 15, Apr 2018, 11:45 AM IST
wolves promoted to english premier league
Highlights
  • സെക്കന്‍ഡ് ഡിവിഷനില്‍ രണ്ടാം സ്ഥാനക്കാരായ ഫുള്‍ഹാം അവരുടെ മത്സരത്തില്‍ സമനില വഴങ്ങിയതോടെയാണ് വോള്‍വ്‌സിന്റെ പ്രീമിയര്‍ ലീഗ് പ്രേവശനം ഉറപ്പായത്.

ലണ്ടന്‍: വോള്‍ഫ്‌സ് വീണ്ടും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് യോഗ്യത നേടി. സെക്കന്‍ഡ് ഡിവിഷനില്‍ രണ്ടാം സ്ഥാനക്കാരായ ഫുള്‍ഹാം അവരുടെ മത്സരത്തില്‍ സമനില വഴങ്ങിയതോടെയാണ് വോള്‍വ്‌സിന്റെ പ്രീമിയര്‍ ലീഗ് പ്രേവശനം ഉറപ്പായത്. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വോള്‍വ്‌സ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തുന്നത്. 

ലീഗില്‍ 42 മത്സരങ്ങളില്‍ 92 പോയന്റുമായാണ് വോള്‍വ്‌സ് ഒന്നാമത് നില്‍ക്കുന്നത്. ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കാര്‍ഡിഫിനെക്കാള്‍ ഒമ്പത് പോയിന്റ് മുന്നിലാണ് അവര്‍.

കഴിഞ്ഞ നവംബര്‍ മുതല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് വോള്‍വ്‌സ്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് ആണ് പ്രീമിയര്‍ ലീഗിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക.
 

loader