റയൽ മാഡ്രിഡ് പരിശീലകസ്ഥാനം ഉപേക്ഷിക്കാറായില്ലെന്ന് വ്യക്തമാക്കി സിനദിന്‍ സിദാന്‍. റയൽ പരിശീലകനാകുന്നത് പ്രയാസം ആണെങ്കിലും , പരിശീലകനെ മാറ്റേണ്ട സ്ഥിതി ആയിട്ടില്ലെന്നും സിദാന്‍ വ്യക്തമാക്കി. സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിന് തലേന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദാന്‍.
സീസണില്‍ റയല്‍ മോശം പ്രകടനം നടത്തുന്നതിനാല്‍ സിദാന്‍ സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രഖ്യാപനം. ചാംപ്യന്‍സ് ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിക്കെതിരെ മികച്ച ജയം നേടിയെങ്കിലും , ഒരു മത്സരം കൂടി ബാക്കിയുണ്ടെന്നും സിദാന്‍ പ്രതികരിച്ചു
