Asianet News MalayalamAsianet News Malayalam

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍; സിന്ധു ഇന്നിറങ്ങും

  • രണ്ടാം റൗണ്ടില്‍ സ്പാനിഷ് താരം പാബ്ലോ എബിയനെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്.
     
world badmiton championship: K. Srikanth into the pre quarter
Author
New Delhi, First Published Aug 1, 2018, 11:38 AM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ സ്പാനിഷ് താരം പാബ്ലോ എബിയനെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. ടൂര്‍ണമെന്റില്‍ അഞ്ചാം സീഡായ ശ്രീകാന്തിന് മത്സരം ഒരിക്കലും അനായാസമായിരുന്നില്ല. ഒന്നിനെതിരേ രണ്ട് ഗെയിംമുകള്‍ക്കാണ് ശ്രീകാന്ത് ജയിച്ചുകയറിയത്. സ്‌കോര്‍ 21-15, 12-21, 21-14. 

62 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. 48ാം റാങ്കുകാരനായ സ്പാനിഷ് താരത്തോട് രണ്ടാം ഗെയിം ശ്രീകാന്തിന് നഷ്ടമായി. മലേഷ്യയുടെ ല്യൂ ഡാരെനാണ് ലോക ആറാം നമ്പറുകാരന്റെ അടുത്ത എതിരാളി. 

മലയാളി താരം എച്ച്.എസ് പ്രണോയ്ക്ക് ഇന്ന് മത്സരമുണ്ട്. വനിതാ താരം പി.വി. സിന്ധു ഇന്ന് കളിക്കാനിറങ്ങും. ഇന്തോനേഷ്യയുടെ ഫ്രിട്ര്യാനിയാണിയാണ് സിന്ധുവിന്റെ എതിരാളി. സായ് പ്രണീത് ചൈനയുടെ ലിന്‍ ഡാനിനെ നേരിടും.

Follow Us:
Download App:
  • android
  • ios