ലോക ചാമ്പ്യന്‍ പട്ടത്തിനുളള പന്ത്രണ്ടാം മത്സരത്തിനാണ് മാഗ്നസ് കാള്‍സനും ഫാബിയാനോ കരുവാനയും കരുനീക്കുക.  ഇന്ന് ജയിക്കുന്നവര്‍ക്ക് ലോക ചാമ്പ്യനാകാം... 

ലണ്ടന്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് അവസാന പോരാട്ടം. ലോക ചാമ്പ്യന്‍ പട്ടത്തിനുളള പന്ത്രണ്ടാം മത്സരത്തിനാണ് മാഗ്നസ് കാള്‍സനും ഫാബിയാനോ കരുവാനയും കരുനീക്കുക. ലണ്ടനില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് മത്സരം തുടങ്ങും. കരുവാനയാണ് വെള്ളക്കരുക്കളുമായി കളിക്കുന്നത്. ആദ്യ 11 മത്സരവും സമനിലയിൽ അവസാനിച്ചിരുന്നു. ഇന്ന് ജയിക്കുന്നവര്‍ക്ക് ലോക ചാമ്പ്യനാകാം. 

ഇന്നും സമനിലയിൽ പിരിഞ്ഞാൽ മറ്റന്നാള്‍ നടക്കുന്ന റാപ്പിഡ് ടൈബ്രേക്കര്‍ സീരിസ് പുതിയ ചാമ്പ്യനെ തീരുമാനിക്കും. ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സനാണ് നിലവിലെ ചാമ്പ്യന്‍. കരുവാന രണ്ടാം നമ്പര്‍ താരമാണ്. തുടര്‍ച്ചയായ നാലാം തവണയും ചാമ്പ്യന്‍പട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കാള്‍സണ്‍. ആദ്യ കിരീടത്തിനായുള്ള പോരാട്ടത്തിലാണ് കരുവാന.