മാഗ്നസ് കാള്‍സന്‍ ടൈ ബ്രേക്കറില്‍ ഫാബിയാനോ കരുവാനോയെ നേരിടും. 132 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ടൈബ്രേക്കറിലൂടെ ലോകചാമ്പ്യനെ കണ്ടെത്തേണ്ടിവരുന്നത്...

ലോക ചെസ് ചാമ്പ്യനെ ടൈ ബ്രേക്കറിലൂടെ ഇന്നറിയാം. നിലവിലെ ചാമ്പ്യന്‍ മാഗ്നസ് കാള്‍സന്‍ ടൈ ബ്രേക്കറില്‍ ഫാബിയാനോ കരുവാനോയെ നേരിടും. 12 മത്സരങ്ങളും സമനിലയില്‍ അവസാനിച്ചതോടെയാണ് ചാമ്പ്യന്‍ഷിപ്പ് ടൈ ബ്രേക്കറിലേക്ക് നീണ്ടത്. ചാമ്പ്യന്‍ഷിപ്പിന്‍റെ 132 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ടൈബ്രേക്കറിലൂടെ ലോകചാമ്പ്യനെ കണ്ടെത്തേണ്ടിവരുന്നത്.

ടൈബ്രേക്കറില്‍ 25 മിനിറ്റ് വീതമുള്ള നാല് റാപിഡ് ഗെയ്മുകളാണുള്ളത്. ഇതും സമനിലയില്‍ അവസാനിച്ചാല്‍ അഞ്ച് മിനിറ്റ് വീതമുള്ള ബ്ലിറ്റ്സ് ടൈ ബ്രേക്ക് ഗെയ്മുകള്‍ കളിക്കും. ബ്ലിറ്റ്സ് റൗണ്ടുകളും സമനിലയിലായാല്‍ സഡന്‍ ഡെത്തിലേക്ക് മത്സരം നീങ്ങും. സഡന്‍ ഡെത്തിലും സമനിലയിലായാല്‍ കറുത്ത കരുക്കളുമായി കളിക്കുന്നയാളെ ജേതാവായി പ്രഖ്യാപിക്കും.