പാരിസ്: യൂറോപ്യന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സിന് നിറംകെട്ട ജയം. ബള്‍ഗേറിയയോട് ബ്ലയ്സി മറ്റ്യൂഡിയുടെ ഒറ്റ ഗോളിന് കഷ്ടിച്ചാണ് ഫ്രാന്‍സ് ജയിച്ചത്‍. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബലാറസിനെ നെതര്‍ലാന്‍റ്ഡ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജയത്തോടെ ലോകകപ്പ് സാധ്യതകള്‍ ഡച്ച് ടീം സജീവമാക്കി.
അതേസമയം ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ പോര്‍ച്ചുഗല്‍ അണ്ടോറയെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആന്ദ്രേ സില്‍വ എന്നിവരാണ് പറങ്കിപ്പടക്കായി ഗോളടിച്ചത്. മറ്റൊരു മത്സരത്തില്‍ ബോസ്നിയക്കെതിരെ ബെല്‍ജിയവും ജയം നേടി. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ഇംഗ്ലണ്ട് ഇന്ന് ലിത്വാനിയയെ നേരിടും.
