അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ജര്‍മനി ഇപ്പോള്‍ ആറാം സ്ഥാനത്താണ്
ദില്ലി: രാജ്യാന്തര ഹോക്കി റാങ്കിംഗില് ഇന്ത്യക്ക് മുന്നേറ്റം. ഒരു പടി മുകളിലേക്ക് കയറിയ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയര്ന്നു. ചാംപ്യന്സ് ട്രോഫിയിൽ
രണ്ടാം സ്ഥാനത്തെത്തിയതാണ് ഇന്ത്യക്ക് നേട്ടമായത്. ഓസ്ട്രേലിയ , അര്ജന്റീന , ബെൽജിയം , നെതര്ലന്ഡ് ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളില് . മലയാളി താരം പി ആര് ശ്രീജേഷ് ആണ് ഇന്ത്യന് നായകന്.
ഇന്ത്യ മുന്നില് കയറിയതോടെ ജര്മനിക്കാണ് നഷ്ടമുണ്ടായത്. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ജര്മനി ഇപ്പോള് ആറാം സ്ഥാനത്താണ്. ഇംഗ്ലണ്ട് ഏഴും പാക്കിസ്ഥാന് പതിമൂന്നും സ്ഥാനത്താണ്.
