ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്ന ചര്‍ച്ച പലകുറി നടന്നിട്ടുണ്ട്. മുന്‍ നായകന്‍ എംഎസ് ധോണിയാണ് വിക്കറ്റിന് പിന്നിലെ സൂപ്പര്‍താരമെന്നാണ് കൂടുതല്‍ ആരാധകരും വിശ്വസിക്കുന്നത്. എന്നാല്‍ വൃദ്ധിമാന്‍ സാഹയാണ് ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പറെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പക്ഷം. ഈ നിലപാടിനെ പിന്തുണച്ച് ഇതിഹാസ താരം സൗരവ് ഗാംഗുലി നേരത്തെ രംഗത്തെത്തിയിരുന്നു. 

അമാനുഷിക ക്യാച്ചുകള്‍ കൊണ്ട് ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് സാഹ. ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ സന്‍ഡീര സമരവിക്രമയെ പുറത്താക്കാന്‍ സാഹയെടുത്ത മുഴുനീള ഡൈവ് ക്യാച്ചാണ് ഇതില്‍ ഒടുവിലത്തേത്. 117-ാം ഓവറില്‍ ഇശാന്ത് ശര്‍മ്മയുടെ പന്തിലായിരുന്നു സാഹയുടെ പറക്കല്‍. പന്ത് ബാറ്റില്‍ തൊട്ട് 0.592 സെക്കന്‍റുകള്‍ക്കുള്ളിലാണ് സാഹ സാഹസികമായി കൈപ്പിടിയിലാക്കിയത് എന്നതാണ് ഈ ക്യാച്ചിനെ വ്യത്യസ്തമാക്കുന്നത്. 

http://www.bcci.tv/videos/id/5702/the-perfect-grab-courtesy-superman-saha