ലണ്ടന്‍: നാറ്റ്‌വെസ്റ്റ് ടി20 ബ്ലാസ്റ്റില്‍ ആരാധകരെപ്പോലും അമ്പരപ്പിച്ച് ലങ്കാഷെയറിനെതിരായ മത്സരത്തില്‍ യോര്‍ക്ക്‌ഷെയര്‍ താരം ജാക് ലീനിംഗിന്റെ അത്ഭുത ക്യാച്ച്. ലങ്കാഷെയര്‍ താരം ആരോണ്‍ ലില്ലിയെയാണ് ലീനിംഗ് ബൗണ്ടറിയില്‍ പറന്നുപിടിച്ചത്. ലിയാം പ്ലങ്കറ്റിന്റെ ഫുള്‍ട്ടോസ് കവര്‍ ബൗണ്ടറിയിലേക്ക് പായിച്ച ആരോണ്‍ വില്ലി സിക്‌സര്‍ ഉറപ്പിച്ചിരിക്കെയാണ് പിന്നിലേക്ക് ഡൈവ് ചെയ്ത് ലീനിംഗ് പന്ത് പറന്നുപിടിച്ചത്.

അസാധ്യമായൊരു ക്യാച്ചാണ് ലീനിംഗ് കൈപ്പിടിയില്‍ ഒതുക്കിയതെന്ന് കമന്റേറ്ററായ നാസിര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു. 2013ല്‍ സറേയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരേങ്ങിയറ 23-കാരനായ ലീനിംഗ് ഇതുവരെ 47 മത്സരങ്ങളില്‍ നിന്നായി 32.10 റണ്‍സ് ശരാശരിയില്‍ 2087 റണ്‍സടിച്ചിട്ടുണ്ട്.

 മത്സരത്തില്‍ മുന്‍ ഇംഗ്ലീഷ് താരം 19 റണ്‍സ് ആറ് വിക്കറ്റെടുത്തപ്പോള്‍ യോര്‍ക്ക്‌ഷെയര്‍ 19 റണ്‍സിന് ജയിച്ചു.