മത്സരത്തിനിടെ ധോണിക്ക് പ്രണയസന്ദേശവുമായി യുവതി- ഫോട്ടോ വൈറല്‍

ഐപിഎല്‍ മത്സരത്തിനിടെ ധോണിക്ക് പ്രണയസന്ദേശവുമായി യുവതി. ധോണിയോട് പ്രണയം അറിയിക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ ഐസിസിയുടെ ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്‍തത് വൈറലുമായി.

ഭാവി വരനോട് ക്ഷമ ചോദിക്കുന്നു. എന്നും എന്റെ ആദ്യ കാമുകൻ ധോണിയായിരിക്കും എന്ന് എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചാണ് പെണ്‍കുട്ടി ധോണിയോട് പ്രണയം അറിയിച്ചത്. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെയുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ചെന്നൈ സൂപ്പര്‍ സിംഗ്സിന്റെ നായകനായ ധോണിക്ക് ആരാധകര്‍ ഏറെയാണ്.