കൗമാരക്കപ്പില്‍ ഇന്ത്യ നാലാമതും മുത്തമിട്ടിരിക്കുകയാണ്. കലാശക്കളിയില്‍ ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍(101) ഓസ്‌ട്രേലിയയെ തോല്‍പിച്ചു. ഇന്ത്യ എട്ട് വിക്കറ്റിന് ആണ് ഓസ്‍ട്രേലിയയെ തോല്‍പ്പിച്ചത്. കിരീടം നേടിയ ടീമിന് വിജയാശംസകള്‍ നേരുകയാണ് സിനിമാ താരങ്ങളും
ഫൈനല്‍ മത്സരത്തിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍താണ് അമിതാഭ് ബച്ചന്‍ ആശംസകള്‍ നേര്‍ന്ന്ത്. നാല് തവണ കൗമാര ലോകകപ്പ് നേടുന്ന രാജ്യമായി മാറി നമ്മുടെത്. ഗംഭീരം. നമുക്ക് അഭിമാനകരം- അമിതാഭ് ബച്ചന്‍ പറയുന്നു. നീലപ്പട വീണ്ടം അത് നേടിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി കരുത്തുള്ളതാണ്. പരിശീലകനും അഭിനന്ദനങ്ങള്‍- അനില്‍ കപൂര്‍ പറയുന്നു. രാജ്യത്തിനാകെ അഭിമാനകരമായ നിമിഷമെന്നാണ് നടന്‍ മഹേഷ് ബാബു പറഞ്ഞത്. യുവനായകന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നും മഹേഷ് ബാബു പറയുന്നു. വിജയത്തിനു പിന്നില്‍ രാഹുല്‍ ദ്രാവിഡ് എന്ന വന്‍മതിലുണ്ടായിരുന്നു, അഭിനന്ദനങ്ങള്‍ എന്നാണ് റിതേഷ് ദേശ്‍മുഖ് പറയുന്നത്.
