ദില്ലി: ക്രിക്കറ്റ് താരം യൂസഫ് പത്താന് വിലക്ക്. അഞ്ച് മാസത്തേക്കാണ് വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതാണ് വിലക്കിന് കാരണം. അബദ്ധത്തില്‍ കഫ്സിറഫ് കഴിച്ചതിലൂടെയാണ് നിരോധിത മരുന്നിന്‍റെ അംശം ശരീരത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. മുന്‍കൂട്ടി അനുമതി വാങ്ങാതെ നിശ്ചിത മരുന്നുകള്‍ കഴിക്കാന്‍ താരങ്ങള്‍ക്ക് അനുമതിയില്ല.

പരിശോധനയില്‍ പരാജയപ്പെട്ടതോടെ സയ്യിദ് മുസ്താഖ് അലി ട്രോഫി ടിട്വന്‍റിയില്‍ ബറോഡ ടീമിനു വേണ്ടി പത്താനെ പരിഗണക്കരുതെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചതായാണ് എഎന്‍ഐ അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് യൂസഫ് പത്താന്‍. 2012 ഐപിഎല്ലിനിടെ ഡല്‍ഹി ബൗളര്‍ പ്രദീപ് സംഗവാനും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. 18 മത്സത്തെ വിലക്കായിരുന്നു പ്രദീപിന് നേരിടേണ്ടി വന്നത്.