കാന്‍ഡി: യുവരാജ് സിങ്ങിന്‍റെ ക്രിക്കറ്റ് കരിയര്‍ അവസാനിക്കാറായി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. യുവിയെ വിശ്രമം അനുവദിച്ചതാണെന്നും ടീമില്‍ നിന്ന് ഒഴിവാക്കിയതല്ലെന്നും എം.എസ്.കെ പ്രസാദ് വ്യക്തമാക്കി. കളിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് , ആര്‍ക്കു മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ല. അത് അവരുടെ തീവ്രമായ ആഗ്രഹമാണ്. അവരുടെ ആഗ്രഹത്തെയാണ് അവര്‍ പിന്തുടരുന്നത്.
ടീം തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി സംസാരിക്കുകായണെങ്കില്‍ സെലക്റ്റര്‍മാര്‍ എപ്പോഴും ലഭ്യമായ മികച്ച ടീമിനെയാണ് തിരഞ്ഞെടുക്കാന്‍ ശ്രമിക്കാറുള്ളത്. പ്രസാദ് പറയുന്നു. പ്രസാദ് യുവിയെ പുറത്തിരുത്തിയതിനെ കുറിച്ച് സംസാരിച്ചത് ടെന്നീസ് ഇതിഹാസം ആന്ദ്രെ അഗാസിയെ ഉദാഹരണമാക്കിയാണ്. 30 വയസ്സിന് ശേഷമാണ് അഗാസി കരിയറില്‍ തിളങ്ങിയത്. യുവിക്ക് തിരിച്ചുവരാനുള്ള അവസരമുണ്ട്.
ഫിറ്റ്നെസും വയസ്സും ഒന്നും തിരിച്ചുവരവിന് ഒരു പ്രശ്നമില്ല. മാത്രമല്ല, ഇന്ത്യ എ ടീമിന്റെ പ്രകടനവും നമ്മള്‍ പരിഗണിക്കണം. നിലവിൽ, യുവതാരങ്ങള്‍ മികച്ചുനില്‍ക്കുമ്ബോള്‍ അവര്‍ക്ക് കളിക്കാനുള്ള അവസരം നല്‍കണം. ഇന്ത്യ എ ടീമിന്റെ കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് ഭാവി താരങ്ങളെകൂടിയാണ് വാര്‍ത്തെടുക്കുന്നകത്.
