മുംബൈ: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്ത് നിന്നും എംഎസ് ധോണിയെ മാറ്റി വിരാട് കൊഹ്‌ലിയെ നായകനാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇക്കാര്യത്തില്‍ യുവരാജിന്റെ പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് താരം ചൂടായി. വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ വിരാട് കൊഹ്‌ലി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അശരണരായ കുട്ടിക്കള്‍ക്കായി ഒരുക്കിയ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ യുവിയോട് കൊഹ്‌ലിയെ ക്യാപ്റ്റനാക്കണോ എന്ന ചോദിച്ചത്. അതിന് മുമ്പുള്ള ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയ യുവി ഈ ചോദ്യം ഉന്നയിച്ചതോടെ താന്‍ ഈ പരിപാടിയുടെ കാര്യം പറയാനാണ് എത്തിയതെന്നും ക്രിക്കറ്റിനെക്കുറിച്ച് പറയാനല്ലെന്നും പറഞ്ഞ് രോഷാകുലനായി മടങ്ങുകയായിരുന്നു.