യുവരാജിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. യുവരാജിന് രോഹിത് ട്വിറ്ററിലൂടെ ജന്‍മദിനാശംസ നേരുകയും ചെയ്തു. ഇതിനുശേഷമാണ് പെര്‍ത്ത് ടെസ്റ്റിലെങ്കിലും മികവു കാട്ടിയില്ലെങ്കില്‍ കഴുത്തുപിടിച്ചു ഞെരിക്കുമെന്ന് യുവി ട്വീറ്റ് ചെയ്തത്.
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മയുടെ കഷ്ടകാലം തുടരുന്നതിനിടെ ഓസ്ട്രേലിയക്കെതിരാ പെര്‍ത്ത് ടെസ്റ്റിന് മുമ്പ് ഹിറ്റ്മാന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യുവരാജ് സിംഗ്. പെര്‍ത്ത് ടെസ്റ്റിലും താങ്കള്‍ 37 റണ്‍സടിച്ച് പുറത്തായാല്‍ ദാ ഇതുപോലെ കഴുത്തുപിടിച്ചു ഞെരിക്കുമെന്നാണ് യുവരാജിന്റെ ട്വീറ്റ്.
യുവരാജിന്റെ പിറന്നാള്‍ ദിനത്തില്‍ രോഹിത് ട്വിറ്ററിലൂടെ ജന്‍മദിനാശംസ നേര്‍ന്നിരുന്നു. ഇതിനു മറുപടിയായാണ് പെര്‍ത്ത് ടെസ്റ്റിലെങ്കിലും മികവു കാട്ടിയില്ലെങ്കില്‍ കഴുത്തുപിടിച്ചു ഞെരിക്കുമെന്ന് യുവി ട്വീറ്റ് ചെയ്തത്.
ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം ടെസ്റ്റ് ടീമില്‍ തിരികെയെത്തിയ രോഹിത്തിന് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ തിളങ്ങാനായിരുന്നില്ല. ആദ്യ ഇന്നിംഗ്സില്‍ 37 റണ്‍സടിച്ച രോഹിത് നഥാന്‍ ലിയോണിനെ സിക്സറടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
രണ്ടാം ഇന്നിംഗ്സില്‍ ഒരു റണ്‍സെടുത്ത് ലിയോണിന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും ചെയ്തു. രോഹിത്തിന്റെ ടെസ്റ്റിലെ പ്രകടനത്തിനെതിരെ വിമര്‍ശനമുയരുമ്പോഴാണ് യുവിയുടെ തമാശ ട്വീറ്റ്. 14നാണ് പെര്‍ത്തില്‍ രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
