Asianet News MalayalamAsianet News Malayalam

യുവിയെ കിട്ടിയത് വെറും ഒരു കോടി രൂപക്ക്; ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് ആകാശ് അംബാനി

സത്യസന്ധമായി പറഞ്ഞാൽ, യുവരാജിനും മലിംഗയ്ക്കുമായി കൂടുതൽ പണം ഞങ്ങൾ മാറ്റിവച്ചിരുന്നു. എന്നിട്ടും ഒരു കോടി രൂപയ്ക്കു യുവരാജിനെ ടീമിലെത്തിക്കാൻ സാധിച്ചത് 12 വർഷത്തെ ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിൽത്തന്നെ മുംബൈയ്ക്കു ലഭിച്ച ഏറ്റവും വലിയ നേട്ടമാണ്

Yuvraj Singh our biggest steal in IPL auction history Akash Ambani
Author
Jaipur, First Published Dec 18, 2018, 11:07 PM IST

ജയ്പുർ: ഐപിഎല്‍ താരലേലത്തില്‍ യുവരാജ് സിംഗിനെപ്പോലെ ഒരു താരത്തെ അവസാന നിമിഷം വെറും ഒരു കോടി രൂപയ്ക്കു സ്വന്തമാക്കാനായത് ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിൽത്തന്നെ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് ടീം ഉടമ ആകാശ് അംബാനി. ജയ്പുരിൽ നടന്ന താരലേലത്തിനുശേഷമാണ് ആകാശിന്റെ പ്രതികരണം.

സത്യസന്ധമായി പറഞ്ഞാൽ, യുവരാജിനും മലിംഗയ്ക്കുമായി കൂടുതൽ പണം ഞങ്ങൾ മാറ്റിവച്ചിരുന്നു. എന്നിട്ടും ഒരു കോടി രൂപയ്ക്കു യുവരാജിനെ ടീമിലെത്തിക്കാൻ സാധിച്ചത് 12 വർഷത്തെ ഐപിഎൽ താരലേലത്തിന്റെ ചരിത്രത്തിൽത്തന്നെ മുംബൈയ്ക്കു ലഭിച്ച ഏറ്റവും വലിയ നേട്ടമാണ്. ഒരു താരത്തിന് കരിയറിൽ നേടാൻ കഴിയുന്ന കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ള താരമാണ് യുവരാജെന്ന് ഓർക്കണം – ആകാശ് അംബാനി പറഞ്ഞു.

അനുഭവസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യം നൽകാനാണ് ലേലത്തിൽ മുംബൈ ശ്രമിച്ചതെന്നും ആകാശ് പറഞ്ഞു. യുവരാജിനും മലിംഗയ്ക്കും മുംബൈ ഇന്ത്യൻസിൽ കൃത്യമായ റോളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്രധാന ബോളറായിരുന്ന മലിംഗയെയും അടിസ്ഥാന വിലയായ രണ്ടു കോടിക്കാണ് മുംബൈ വീണ്ടും ടീമിലെത്തിച്ചത്.ആദ്യഘട്ടത്തിൽ ആരും വാങ്ങാതെ പോയ യുവരാജിനെ, രണ്ടാമതും ലേലത്തിൽ വച്ചപ്പോഴാണ് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയത്.

Follow Us:
Download App:
  • android
  • ios