കട്ടക്ക്: യുവരാജ് സിംഗിന്റെ സെഞ്ചുറിയുടെയും എംഎസ് ധോണിയുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. തുടക്കത്തില്‍ 25/3 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ഒടുവില്‍ വിവവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തിട്ടുിണ്ട്. 117 റണ്‍സുമായി യുവരാജും 71റണ്‍സോടെ ധോണിയും ക്രീസില്‍.

98 പന്തില്‍ 15 ഫോറും ഒറു സിക്സറുമടക്കമാണ് യുവരാജ് മൂന്നക്കംട കടന്നത്. 2011നു ശേഷംയ യുവരാജ് നേടുന്ന ആദ്യ രാജ്യാന്തര ഏകദിന സെഞ്ചുറിയും കരിയറിലെ പതിനാലാം സെഞ്ചുറിയുമാണിത്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധോണി-യുവരാജ് സഖ്യം 30 ഓവറില്‍ 183 റണ്‍സടിച്ചിട്ടുണ്ട്. ഓപ്പണര്‍മാരായ ശീഖര്‍ ധവാന്‍(11), കെഎല്‍ രാഹുല്‍(5), ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി(8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്.

ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റും നേടിയത്.രാത്രിയിലെ കനത്ത മഞ്ഞു വീഴ്ച ബൗളിംഗ് ദുഷ്കരമാക്കുമെന്നതിനാല്‍ മികച്ച സ്കോര്‍ കണ്ടെത്തേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ടിന് ഇന്നു ജയിച്ചാല്‍ മാത്രമെ പരമ്പരയില്‍ നിലനില്‍പ്പുള്ളു.