യുവരാജുമായുളള പ്രേമം തുടങ്ങിയതിന് ശേഷമാണ് ഇംഗ്ലീഷുകാരിയായ ഹസല്‍ കീച്ച് ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയത് എന്ന് ഒരു സംസാരമുണ്ട്. പ്രമുഖ ഐപിഎല്‍ അവതാരകന്‍ ഗൗരവ് കപൂറിന്റെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ ഇത് വ്യക്തമാകുകയും ചെയ്തു.

 ഇംഗ്ലണ്ടിനെതിരെയാണ് യുവരാജ് ഒരോവറില്‍ ആറ് സിക്‌സ് നേടിയതെന്ന അവതാരകന്‍ ഗൗരവ് കപൂര്‍ പറഞ്ഞപ്പോള്‍ വളരെ അത്ഭുതത്തോടെയാണ് ഹസല്‍ കീച്ച് കേട്ടത്. ഹസല്‍ കീച്ച് സംഭവം ആദ്യമായാണ് അറിയുന്നത്. എന്നാല്‍ മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം യുവരാജിനെപ്പോലും ചിരിപ്പിച്ചു.

യുവരാജിനെ ഒരു ഇംഗ്ലീ്ഷ് താരം ഒരോവറില്‍ അഞ്ച് സിക്‌സ് പറത്തിയതിനെ കുറിച്ചായി ഗൗരവിന്‍റെ ചോദ്യം. ദിമിത്രി മസ്‌കരനാസ് യുവരാജിനെ അഞ്ച് സിക്‌സ് പറത്തുമ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ആരായിരുന്നു ബാറ്റ് ചെയ്തത് എന്നയിരുന്നു കപൂര്‍ ചോദിച്ചത്. ഉടന്‍ തന്നെ ഹസല്‍ കീച്ച് ചാടി ഉത്തരം പറഞ്ഞു, മുഹമ്മദ് കൈഫ് എന്നായിരുന്നു ഹസല്‍ കീച്ചിന്റെ ഉത്തരം. 

യുവരാജിന് പോലും ചിരി അടക്കാനായില്ല. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഒരു ഇന്ത്യന്‍ താരത്തിനെതിരെ മറ്റൊരു ഇന്ത്യന്‍ താരം പന്തെറിയാന്‍ കഴിയില്ലെന്ന് പോലും ഹസല്‍ കീച്ചിന് അറിയില്ലായിരുന്നു. മാത്രമല്ല മുഹമ്മദ് കൈഫ് ഇന്ത്യന്‍ താരവും ദിമിത്രി ഇംഗ്ലണ്ട് കളിക്കാരാനാണെന്നും ഹസല്‍ കീച്ചിന് അറിയില്ലായിരുന്നു.