ജോഹന്നാസ് ബര്‍ഗ്: ഇന്ത്യയിലുളള ഭാര്യയെ പിരിഞ്ഞിരിക്കുന്നതില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ദുഖമുള്ള താരം ആരാണ്. സംശയം എന്ത് രോഹിത്ത് ശര്‍മ്മ തന്നെ.അക്കാര്യം തെളിയിക്കുന്ന ചില സംഭവ വികാസങ്ങള്‍ ഉണ്ടായത് ഇന്‍സ്റ്റഗ്രാമിലാണ്. ഇന്ത്യന്‍ താരങ്ങളായചാഹലിനും ശാര്‍ദുല്‍ ഠാക്കറൂറിനുമൊപ്പം നിലത്തു കിടക്കുന്ന തന്‍റെ ചിത്രം രോഹിത്ത് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയുണ്ടായി. 

ഇതിന് കമന്‍റായി രോഹിത്തിന്‍റെ ഭാര്യ റിതികയെ മെന്‍ഷന്‍ ചെയ്ത് ചാഹല്‍ എഴുതി, ചേട്ടത്തിയ്ക്ക് ആസൂയ തോന്നുണ്ടോ എന്ന്. അതിന് മറുപടിയായി റിതിക എഴുതിയത് നീ എന്റെ മനസ്സ് വായിച്ചു എന്നാണ്. ഉടന്‍ തന്നെ ചഹലിന്റെ മറുപടിയെത്തി. 

‘ചേട്ടത്തി ഒരു മാസത്തെ കാര്യമല്ല, ചേട്ടന്റെ കാര്യമൊക്കെ ഞാന്‍ നോക്കി കൊള്ളാം’ റിതിക-ചഹല്‍ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ പ്ലാറ്റ് ഫോമുകളില്‍ ഹിറ്റായിരിക്കുകയാണ്.