ക്രിക്കറ്റ് താരം സഹീര്‍ ഖാന് ആശംസകള്‍ നേരാന്‍ ശ്രമിച്ച ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലയ്‍ക്ക് അമളി പറ്റി. ബോളിവുഡ് നടി സാഗരിക ഘാട്സേക്ക് പകരം മാധ്യമസാഗരിക ഘോഷിനാണ് കുംബ്ലെ ആശംസകള്‍ നേര്‍ന്നത്. സഹീര്‍ സാഗരികയെ വിവാഹം ചെയ്യുന്നുവെന്ന് കുറിച്ച കുംബ്ലെ , സാഗരിക ഘോഷിനെ ടാഗ് ചെയ്താണ് ആശംസകള്‍ നേര്‍ന്നത്. എന്നാൽ അബദ്ധം പറ്റിയത് മനസ്സിലാക്കിയ കുംബ്ലെ വൈകാതെ ട്വീറ്റ് പിന്‍വലിച്ചു. സഹീര്‍ നായകനായ ഡെൽഹി ഡെയർഡെവിള്‍സ് ടീമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും സമാനമായ അബദ്ധം വന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ഭാര്യയാണ് സാഗരിക ഘോഷ്.