ദില്ലി: മുന്‍ പേസ് ബോളര്‍ സഹീര്‍ ഖാനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സഹീറിന്റെ പരിചയസമ്പത്ത് ടീമിനു മുതല്‍ക്കൂട്ട് ആകുമെന്ന വിലയിരുത്തലിലാണ് ബൗളിംഗ് കോച്ചായി നിയമിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നത്. എന്നാല്‍ അന്തിമ തീരുമാനം ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായ അനില്‍ കുംബ്ലെയാണ് എടുക്കുക.

പേസ് ബൗളിംഗ് പരിശീലകനെ ടീമിനു ആവശ്യമാണെന്ന കാര്യം ബിസിസിഐയെ കുംബൈ അറിയിച്ചിരുന്നു. അതിനാല്‍ 37 വയസുകാരനായ സഹീര്‍ പരിശീലകനാകാനുള്ള സാധ്യതകള്‍ ഏറെയാണ്. 

ഇന്ത്യക്ക് വേണ്ടി 92 ടെസ്റ്റുകളില്‍ നിന്ന് 311 വിക്കറ്റുകള്‍ സ്വന്തമാക്കിയ സഹീറിനു 200 ഏകദിനങ്ങളില്‍നിന്ന് 282 വിക്കറ്റുകളുമുണ്ട്