ശ്രീലങ്കയെ ആറ് വിക്കറ്റിന് അട്ടിമറിച്ച് സിംബാബ്‍വെ. ശ്രീലങ്ക ഉയര്‍ത്തിയ 316 എന്ന വിജയലക്ഷ്യം രണ്ട് ഓവറും രണ്ട് ബോളും ബാക്കിനില്‍ക്കേ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
സ്കോര്‍ - ശ്രീലങ്ക 316/5 (50.0 ഓവര്‍)
സിംബാബ്‍വെ 322/4 (47.4 ഓവര്‍)
ഗാലേയില്‍ നടന്ന മത്സരത്തില്‍ സോളമന്‍ മിര്‍ 96 പന്തില്‍ നിന്നും നേടിയ 112 റണ്‍സാണ് സിംബാബ്‍വെയ്ക്ക് അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ 300 ചെയ്സിംഗ് വിജയം സമ്മാനിച്ചത്.
ഗലേയില്‍ 17 കൊല്ലത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര ഏകദിന മത്സരം നടക്കുന്നത്. സിംബാബ്‍വെയുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരമായിരുന്നു ഇത്. മിറിന് പുറമേ സിക്കന്ദര്‍ റാസ 67 ഉം, സീന്‍ വില്ല്യംസ് 62ഉം റണ്ണെടുത്ത് സിംബാബ്‍വെന്‍ വിജയത്തിന് അടിത്തറയിട്ടു.
