യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഇനി അറിയപ്പെടുക ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അത്ഭുത ഗോളിന്‍റെ പേരില്‍ ആയിരിക്കും
ടൂറിന്: യുവേഫ ചാമ്പ്യന്സ് ലീഗ് ക്വാര്ട്ടര് ഫൈനല് ഇനി അറിയപ്പെടുക ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ അത്ഭുത ഗോളിന്റെ പേരില് ആയിരിക്കും. കഴിഞ്ഞ വര്ഷത്തെ ഫൈനലിലെ തോല്വിക്ക് പകരം വീട്ടാനിറങ്ങിയ യുവന്റസിനെതിരെ 64 മത്തെ മിനുട്ടിലാണ് പെനാള്ട്ടി ബോക്സില് ഗോളിപോസ്റ്റിന് പുറംതിരിഞ്ഞ് നിന്ന് സിആര് 7 വായുവില് മലക്കം മറിഞ്ഞ് ഗോള് നേടിയത്. എന്നാല് ഈ ഗോള് കണ്ട റയല് കോച്ചും ഫ്രഞ്ച് ഫുട്ബോള് ഇതിഹാസവുമായ സിനൈദിന് സിദാന്റെ പ്രതികരണം ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുകയാണ്.
യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് റയല് തോല്പിച്ചു. തകര്പ്പന് ബൈസിക്കിള് കിക്കടക്കം സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ നേടിയ ഇരട്ടഗോള്(3, 64) കരുത്തിലായിരുന്നു റയലിന്റെ ജയം.
