'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' എന്ന പാട്ടു പാടി കേരളത്തെ ഞെട്ടിച്ച ധോണിയുടെ മകളായ കുഞ്ഞു സിവ വീണ്ടും ഞെട്ടിക്കുന്നു. ഇത്തവണ 'കണികാണും നേരം കമലാനേത്രന്‍റെ..' എന്ന് തുടങ്ങുന്ന ഗാനമാണ് സിവയുടേതായി പുറത്തുവന്നത്.യൂട്യൂബില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഗാനത്തിലെ മലയാളം വാക്കുകള്‍ സിവ അനായാസം പഠിച്ചെടുക്കുകയാണ്. ഏതായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
ധോണിയുടെ മകള്‍ എങ്ങനെയാണ് ഇത്രയും നന്നായി ചെറുപ്പത്തിലെ മലയാളം പാട്ടുകള്‍ പാടുന്നത് എന്ന് പലരും ചോദിച്ചതാണ് ഒടുവിലാണ് ധോണിയുടെ വീട്ടിലെ മലയാളിയായ ആയയാണ് കുഞ്ഞു സിവക്ക് മലയാളം പാട്ട് പഠിപ്പിച്ചത് എന്ന് കണ്ടെത്തിയത്.
'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. ഏവരെയും ഞെട്ടിച്ച് കൊണ്ട് സിവ പാടിയ പാട്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, മറ്റൊരു മലയാളം പാട്ട് പാടി മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ് സിവ.
'ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടു പഠിപ്പിക്കുന്നത്. വളരെ പെട്ടന്ന് തന്നെ സിവ മലയാളം പാട്ട് പഠിക്കുമെന്ന് ഷീല പറഞ്ഞിരുന്നു. സിവയുടെ പുതിയ പാട്ടും വൈറലായി കഴിഞ്ഞു.<
