പണമിടപാട് വിഭാഗത്തിലുള്ള മൊത്തം ആപ്പുകളുടെ പകുതിയിലധികമാണ് നീക്കം ചെയ്തിരിക്കുന്ന ആപ്പുകളെന്ന് ഗൂഗിൾ പറഞ്ഞു.

പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ പലര്‍ക്കും ഒരു ആശ്വാസമാണ് ഇന്ന്. എന്നാല്‍ ഇവയുടെ സുരക്ഷയെ പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഗൂഗിളും ആര്‍ ബി ഐയും ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. നിലവില്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തത് അതുകൊണ്ടാണ്. ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്ന് ഏകദേശം 2000 പേഴ്സണൽ ലോൺ ആപ്പുകളാണ് ഗൂഗിൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. പണമിടപാട് വിഭാഗത്തിലുള്ള മൊത്തം ആപ്പുകളുടെ പകുതിയിലധികമാണ് നീക്കം ചെയ്തിരിക്കുന്ന ആപ്പുകളെന്ന് ഗൂഗിൾ പറഞ്ഞു.

അക്കൗണ്ടിലെ പണത്തിന് പോലും വലിയ ഭീഷണി; 35 ആപ്പുകൾ പ്രശ്നക്കാർ, ഫോണിൽ ഉണ്ടെങ്കിൽ എത്രയും വേഗം ഡിലീറ്റ് ചെയ്യണം

2022 ന്‍റെ തുടക്കം മുതല്‍ ഗൂഗിള്‍ ഇത്തരത്തില്‍ ആപ്പുകള്‍ നീക്കം ചെയ്യുന്നുണ്ട്. പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ വഴി കടം വാങ്ങുന്നവര്‍ ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിലിങ്, കൊള്ളയടിക്കുന്ന തരത്തിലുള്ള പണമിടപാട് നടത്തല്‍ എന്നിവയ്ക്ക് ഇരയാകുന്നുണ്ട്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനാണ് ഗൂഗിളിന്റെ നീക്കം. അനിയന്ത്രിതമായ വായ്പാ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷമാണ് ഇന്ത്യയിൽ ലോൺ നൽകുന്ന ആപ്പുകളെ നീരിക്ഷിച്ച് ഗൂഗിള്‍ നടപടി എടുക്കാന്‍ തുടങ്ങിയത്.

പ്രാദേശിക റിപ്പോര്‍ട്ടിന്റെയും ഉപയോക്താക്കളില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെയും അടിസ്ഥാനത്തിലാണ് പേഴ്സണല്‍ ലോണ്‍ ആപ്പുകളുടെ കാര്യത്തില്‍ ഗൂഗിള്‍ നടപടി സ്വീകരിച്ചത്. വൈകാതെ പേഴ്സണൽ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട ഗൂഗിൾ പ്ലേ നയങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും സാധ്യതയുണ്ട്. ലോണ്‍ തിരിച്ചടവിന്‍റെ പേരില്‍ നിരവധി ഉപയോക്താക്കളാണ് ബ്ലാക്കമെയിലിങ് ഉള്‍പ്പെടെയുള്ള ഉപദ്രവങ്ങള്‍ നേരിടുന്നത്. അടുത്തിടെയാണ് അനധികൃത വായ്പാ ആപ്പുകൾ (BULA)നിരോധിക്കുന്നതിനായി ആർ ബി ഐ നിയമങ്ങള്‍ കൊണ്ടുവന്നത്. ഇതിനു പിന്നാലെ ഗൂഗിൾ അനിയന്ത്രിതമായ വായ്പാ ആപ്പുകളെ കണ്ടെത്തി നീക്കം ചെയ്തു തുടങ്ങി. നിലവില്‍ സര്‍ക്കാരിന്റെ ലോണ്‍ ആപ്പുകള്‍ ഇല്ലെന്നാണ് നിഗമനം. പ്ലേ സ്റ്റോറ്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ലോൺ ആപ്പുകൾ പോലും പുറത്ത് ഉപയോക്താക്കൾക്കുള്ള ഭീഷണിയായേക്കും. പ്ലേ സ്റ്റോറില്‍ നല്ല ആപ്പുകളും ലഭ്യമാകും.

ക്രോം ആണോ ഉപയോഗിക്കുന്നത്?; പണി കിട്ടിയേക്കും, ഉടന്‍ ചെയ്യേണ്ടത്.!