5ജി സേവനത്തിലേക്ക് നീങ്ങാനുള്ള കാര്യങ്ങള്‍ നടക്കുന്നുവെങ്കിലും 4ജി സേവനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനാണ് ഈ രാജ്യങ്ങളിലെ ടെലികോം കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാലാണ് 5ജി എത്താന്‍ വൈകുകയെന്ന് മൂഡീസ് വ്യക്തമാക്കുന്നു

മുംബൈ: 5ജി സേവനങ്ങള്‍ ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ എത്തുന്നത് വൈകുമെന്ന് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്‍റെ റിപ്പോര്‍ട്ട്. 5ജി സേവനങ്ങള്‍ തുടങ്ങാനുള്ള സംവിധാനങ്ങള്‍ ഈ രാജ്യങ്ങളില്‍ അതിവേഗം പുരോഗമിക്കുകയാണ് എന്നും മൂഡീസ് പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ സമയമോ മറ്റ് അനുബന്ധ കാര്യങ്ങളോ വ്യക്തമല്ലെന്ന് മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ലെ ഏഷ്യാ പസഫിക്(അപെക്) മേഖലയിലെ ടെലികോം രംഗത്തെ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട് മൂഡീസ് വ്യക്തമാക്കി.

5ജി സേവനത്തിലേക്ക് നീങ്ങാനുള്ള കാര്യങ്ങള്‍ നടക്കുന്നുവെങ്കിലും 4ജി സേവനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനാണ് ഈ രാജ്യങ്ങളിലെ ടെലികോം കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാലാണ് 5ജി എത്താന്‍ വൈകുകയെന്ന് മൂഡീസ് വ്യക്തമാക്കുന്നു. എന്നാൽ, അടുത്ത വര്‍ഷത്തോടെ ജപ്പാന്‍, കൊറിയ, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങുമെന്നും അപെക് രാജ്യങ്ങളില്‍ 5ജിയുടെ അവതരണത്തില്‍ ഈ രാജ്യങ്ങള്‍ മുന്നിട്ടു നില്‍ക്കുമെന്നും മൂഡീസ് പ്രതീക്ഷിക്കുന്നു.

ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും നേരത്തെ 5ജി സേവനങ്ങള്‍ ഉറപ്പാക്കുമെന്നും ഏജന്‍സി നിരീക്ഷിച്ചു. ദക്ഷിണ കൊറിയ, ചൈന, ജപ്പാന്‍ എന്നിവടങ്ങളിലൊക്കെ 5ജി സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളശും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. 
2019 ല്‍ 4ജി ശൃംഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അക്‌സിയാറ്റ, ഭാരതി എയര്‍ടെല്‍, ഇന്‍ഡോസാറ്റ്, പിഎല്‍ഡിറ്റി എന്നീ ടെലികോം കമ്പനികള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്നും മൂഡീസ് നിരീക്ഷിക്കുന്നു.