Asianet News MalayalamAsianet News Malayalam

ജിയോയും ഷവോമിയും വിജയിപ്പിച്ചെടുത്ത തന്ത്രം, വമ്പൻ ഓഫറുകളിൽ 5ജി ഫോണുകളെത്തും, അൺലിമിറ്റഡ് ഡാറ്റ, ഒടിടി 'ഓഫർ'?

അൺലിമിറ്റഡ് ഡാറ്റ, ഒടിടി സേവനങ്ങൾ, ഗെയിമിംഗ് എന്നിവ ഒന്നിച്ച് നൽകുന്ന ബണ്ടിൽ പ്ലാനുകൾ ഇല്ലാതെ  ഉയർന്ന തുക ചെലവാക്കുന്നവരെ ആകർഷിക്കാൻ ബുദ്ധിമുട്ടാണ്

5G smartphones may have rate dedection
Author
First Published Sep 7, 2022, 2:12 AM IST

വിലക്കുറവില്ലാതെ ഇന്ത്യൻ വിപണികൾ കയ്യടക്കുക ഇത്തിരി പ്രയാസമുള്ള കാര്യമാണ്. പണ്ട് ജിയോ 4ജി പ്ലാനുകൾ അവതരിപ്പിച്ചതും ഷാവോമി സ്മാർട്‌ഫോൺ വിപണി കീഴടക്കിയതും ഇതെ ട്രിക്ക് നടപ്പിലാക്കിയാണ്. ഇതെ മാതൃക പിന്തുടർന്നിരിക്കുകയാണ് 5 ജിയും. 5 ജി ഫോണുകളുടെ കാര്യത്തിൽ മികച്ച വിലക്കുറവ് പ്രതീക്ഷിക്കാമെന്നാണ് സൂചനകൾ. ഇതിനായി സ്മാർട്‌ഫോൺ കമ്പനികളും ടെലികോം സേവനദാതാക്കളും ഒന്നിക്കും. ഇതുവഴി കുറഞ്ഞ നിരക്കിൽ ഫോണുകളും 5 ജി കണക്ഷനുകളും ലഭ്യമാക്കാനായേക്കും. പക്ഷേ പറയുന്നത്ര എളുപ്പമല്ല ഇത്. അൺലിമിറ്റഡ് ഡാറ്റ, ഒടിടി സേവനങ്ങൾ, ഗെയിമിംഗ് എന്നിവ ഒന്നിച്ച് നൽകുന്ന ബണ്ടിൽ പ്ലാനുകൾ ഇല്ലാതെ  ഉയർന്ന തുക ചെലവാക്കുന്നവരെ ആകർഷിക്കാൻ ബുദ്ധിമുട്ടാണ്.

5ജി ആരംഭിക്കും മുന്‍പേ 6ജി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

റിയൽമീ ഇന്ത്യ സി സീരീസ് മോഡലുകൾക്ക് വേണ്ടി ഭാരതി എയർടെല്ലുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കമ്പനിയുടെ മേധാവി കഴി‍ഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.എന്തായാലും ബണ്ടിൽ ഓഫർ ഉറപ്പായും പ്രതീക്ഷിക്കാം. കാഷ്ബാക്ക്, ആഡ്-ഓൺ ഓഫറുകൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും ബണ്ടിൽ ഓഫറിലുണ്ടാവുക.  റിയൽമി സി 30 വാങ്ങുന്ന എയർടെൽ ഉപഭോക്താക്കൾക്ക് 750 രൂപ ഡിസ്‌കൗണ്ട് ഓഫറുകളെ പോലെയുള്ളവ ആയിരിക്കും ലഭിക്കുക.  മറ്റ് ഫോണുകളും ഈ രീതി പിന്തുടർന്നേക്കും. നിലവിൽ സഹകരണത്തെ കുറിച്ച് പരസ്യമായി ഇവർ പ്രഖ്യാപിച്ചിട്ടില്ല. ഷാവോമി, ഓപ്പോ, വിവോ, സാംസങ് പോലുള്ള കമ്പനികളൊക്കെ വിവിധ ടെലികോം സേവന ദാതാക്കളുമായി  ചർച്ചകൾ നടത്തുന്നുണ്ട്.

എതിരാളികളുടെ ചങ്കിടിപ്പേറി; വമ്പന്‍ വിലക്കുറവില്‍ റിലൈന്‍സ് 5 ജി ഫോൺ ഈ മാസമെത്തുമെന്ന് സൂചന

ഒക്ടോബർ 12 ന് 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞതിനു പിന്നാലെ 6ജി സേവനങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ രംഗത്തെത്തിയിരുന്നു. ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയ്ക്ക്  6ജി ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ആഴ്ചകൾക്കകം 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് 2030 ന് മുൻപ് 6ജി എത്തുമെന്ന പ്രഖ്യാപനം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ 5ജി സേവനങ്ങൾ ഉറപ്പാക്കുമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള തിരക്കിലാണ് ടെലികോം കമ്പനികളും.5ജി പ്ലാനുകൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മുൻപി പറഞ്ഞിരുന്നു.4ജിയെക്കാൾ പത്തിരട്ടി വേഗതയായിരിക്കും 5ജിയ്ക്ക് ഉണ്ടാകുക. പക്ഷേ 5ജി സപ്പോർട്ട് ചെയ്യുന്നവയിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ.

Follow Us:
Download App:
  • android
  • ios