എല്ലാ ജീവിത മുഹൂര്‍ത്തങ്ങളും ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നവര്‍

ഒരുഗ്രന്‍ ജോലി ലഭിച്ചിട്ടുണ്ടെന്നതില്‍ സന്തോഷിക്കുന്നവരാണെല്ലാവരും. പക്ഷെ നിങ്ങളുടെ ജീവിതത്തിലെ മുഴുവന്‍ സന്ദര്‍ഭങ്ങളും ഇങ്ങനെ പങ്കുവയ്ക്കരുത്.

പ്രൊഫൈല്‍ പിക് മാറ്റികൊണ്ടിരിക്കുന്നവര്‍

ഒരു ദിവസം തന്നെ നിരവധി തവണ പ്രൊഫൈല്‍ പിക് മാറ്റുന്നത് വ്യക്തിപരമായ കാര്യമാണ്, എന്നാല്‍ അത് സ്ഥിരം ശീലമാക്കിയാല്‍. ഇവരെക്കാള്‍ വലിയ ബോറന്‍മാരില്ലെന്ന് മറ്റുള്ളവര്‍ പറയും.

കുളിമുറിയിലാണെങ്കിലും ചെക്ക് ഇന്‍ ചെയ്യുന്നവര്‍

എവിടെപ്പോയാലും ചെക്ക് ഇന്‍ ചെയ്തുകൊണ്ടേയിരിക്കുക എന്നുള്ളത് ഒരസുഖമാണ്. തങ്ങളുടെ ഓരോ ചലനങ്ങളുമറിയാന്‍ ലോകം നോമ്പുനോറ്റിരിക്കുകയാണെന്ന് ധരിക്കുന്നത് അല്‍പം കടന്ന ചിന്തയല്ലേ സുഹൃത്തേ..

ഫേസ്ബുക്കില്‍ നിന്ന് രാജിവെക്കും എന്ന് ഇടക്കിടെ ഭീഷണിപ്പെടുത്തുന്നവര്‍

ഇടക്കിടെ പറയണ്ട കാര്യമൊന്നുമില്ല. രാജിവെക്കണമെങ്കില്‍ അതിനുള്ള ഓപ്ഷനുണ്ടല്ലോ. അതങ്ങ് ക്ലിക്കിയാല്‍ പോരേ...ഇതിങ്ങനെ പറഞ്ഞ് വെറുപ്പിക്കുന്നതെന്തിനാ.

അളുകളെ നോക്കി ലൈക്ക് അടിക്കുന്നവര്‍

പോസ്റ്റുകളും ഫോട്ടോകളും സ്ത്രീകളുടേതാണെങ്കില്‍ മാത്രം ലൈക്കുന്ന പുരുഷ കേസരികളും പുരുഷന്‍മാരുടേത് മാത്രം ലൈക്കുന്ന മങ്കമാരും കൊടിയ വിവേചനമാണ് നടത്തുന്നതെന്ന് മറക്കരുത്. ഫേസ്ബുക്കിലെ ബോറന്‍മാരുടെ കൂട്ടത്തില്‍ നിങ്ങള്‍ക്കും സ്ഥാനമുണ്ട്.

സെല്‍ഫി ഭ്രമം ബാധിച്ചവര്‍

അമിതമായാല്‍ അമൃതും വിഷമാണെന്നാണല്ലോ. സെല്‍ഫി അമിതമായാല്‍ അത് അറുബോറാവും. ശ്രദ്ധിക്കുമല്ലോ.