വാർത്ത പുറത്തുവന്നതോടെ ടെൻസെന്റ് ഹോൾഡിംഗ്‌സ്, നെറ്റ്ഈസ് എന്നിവരുടെ ഷെയേഴ്സിൽ മികച്ച നേട്ടമാണ് ഉണ്ടായിരിക്കുന്നത്

60 ഗെയിമുകൾക്ക് പബ്ലിഷിങ് ലൈസൻസ് അനുവദിച്ച് ചൈന. ഗെയിംമിങ് അംഗീകാരങ്ങൾക്ക് തടസങ്ങൾ നേരിട്ടതുമൂലം തകരുന്ന മേഖലയ്ക്ക് ഇത് ആശ്വാസമാകും. പെർഫെക്റ്റ് വേൾഡ് (002624.SZ), മിഹോയോ എന്നി ഡവലപ്പർമാരുടെ പേരുകൾ ഉൾപ്പെടുത്തി ജൂണിലെ ലിസ്റ്റ് നാഷണൽ പ്രസ് ആൻഡ് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനാണ് (എൻപിപിഎ) പ്രസിദ്ധീകരിച്ചത്.

ചെറിയ ബജറ്റിൽ തയ്യാറാക്കിയ ഷാങ്ഹായ് എയുഗേമിന്റെ ജുറാസിക് ആർമി, ബെയ്‌ജിംഗ് ഒബ്‌ജക്റ്റ് ഓൺലൈൻ ടെക്‌നോളജിയുടെ കിറ്റൻസ് കോർട്ട്‌യാർഡ് എന്നിവയും ഗെയിമുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. ഈ മേഖലയിലെ ടെൻസെന്റ് ഹോൾഡിംഗ്‌സ് (0700.HK), നെറ്റ്ഈസ് (9999.HK) പോലെയുള്ള വമ്പൻമാരുടെ പേരുകൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

കുട്ടികൾ ഓൺലൈൻ ഗെയിമിൽ അടിമപ്പെടുമ്പോൾ സംഭവിക്കുന്നത്....

പക്ഷേ വാർത്ത പുറത്തുവന്നതോടെ ടെൻസെന്റ് ഹോൾഡിംഗ്‌സ്, നെറ്റ്ഈസ് എന്നിവരുടെ ഷെയേഴ്സിൽ മികച്ച നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ 30നായിരുന്നു അവസാന ബാച്ചിന്റെ ലിസ്റ്റ് പ്രസിദ്ധികരിച്ചത്. ഏകദേശം എട്ടുമാസത്തോളം പുതിയ ഗെയിമുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് ചൈന നിർത്തിവെച്ചിരുന്നു. ഇത് ടെൻസെന്റ് ഹോൾഡിംഗ്‌സ് , നെറ്റ്ഈസ് എന്നിവയെ കാര്യമായി ബാധിച്ചു. തുടർന്നാണ് ബിസിനസിലെ പങ്കാളികളായിരുന്ന ആയിരത്തോളം സ്ഥാപനങ്ങളെ ഇക്കൂട്ടർ പുറത്താക്കിയത്.

18ന് വയസിന് താഴെയുള്ളവർക്ക് ഗെയിമിങിന്റെ കാര്യത്തിൽ സമയപരിധി ഏർപ്പെടുത്താൻ നീക്കമുണ്ട്. ഇതിനൊപ്പമാണ് ഗെയിമിങ് മേഖലയ്ക്ക് ആശ്വാസമായ തീരുമാനവും.

'പരിധിവിട്ട ഉപയോഗമില്ല, മൊബൈല്‍ അഡിക്ഷനുമില്ല'; ദുരൂഹത ഒഴിയാതെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ