ആകർഷകം ഈ ഫോണുകളുടെ വിലക്കുറവ്

https://static.asianetnews.com/images/authors/ebba2f84-d43e-57ab-abd9-76f13958e9e3.jpg
First Published 27, Aug 2017, 3:41 PM IST
7 cool smartphones that got a price cut recently
Highlights

പുതിയ സ്​മാർട്​ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ  ഉയർന്ന,  ഇടത്തരം റേഞ്ചുകളിലുള്ള ഏതാനും ഫോണുകൾ പരിചയപ്പെടാം. സമീപകാലത്ത്​ വിലയിൽ കുറവുണ്ടായ ഫോണുകൾ ആണിവ. 

സാംസങ്​ ഗാലക്​സി എസ്​8 പ്ലസ്​ - വിലയിൽ 9090 രൂപ കുറവ്

ആറ്​ജിബി റാം, 128 ജിബി സ്​റ്റോറേജ്​ സൗകര്യമുള്ള ഫോണിന്​ ജൂണിൽ 74900 രൂപയായിരുന്നു​ വില. വിലക്കുറവ്​ പ്രഖ്യാപിച്ചതോടെ 65900 രൂപയാണ്​ ഇപ്പോഴത്തെ വില. 6.2 ഇഞ്ച്​ ക്വാഡ്​ എച്ച്​ഡി പ്ലസ്​ ഇൻഫിനിറ്റി ഡിസ്​​പ്ലേയും 529 പിപി​ഐ പിക്​സലും ഫോണി​ൻ്റെ പ്രത്യേകതയാണ്​. ഒക്​ടകോർ എക്​സിനോസ്​ സീരീസ്​ 9 പ്രോസസർ, 12 മെഗാപിക്​സൽ ഡ്യുവൽ പിക്​സൽ കാമറ, 8 എം.പി ഒാ​ട്ടോഫോക്കസ്​ കാമറ, വൈഫൈ, എൻ.എഫ്​.സി, ടൈപ്പ്​ സി യു.എസ്​.ബി, ജി.പി.എസ്​, ബ്ലൂടൂത്ത്​ 5.0 എന്നിവയിൽ വരുന്ന ഫോണിന്​ 3500 എംഎഎച്ച്​ ബാറ്ററി ശേഷിയുമുണ്ട്​.   

എൽ.ജി വി20 - വിലയിൽ 25000 രൂപ കുറവ്​

കഴിഞ്ഞ ഡിസംബറിലാണ്​ 54999 രൂപ വിലയിൽ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത്​. സമീപകാലത്ത്​ 25000 രൂപയാണ്​ വിലകുറച്ചത്​. 1440x2560 പിക്​സൽ റെസല്യൂഷനിൽ 5.7 ഇഞ്ച്​ ക്വാഡ്​ എച്ച്​ഡി ഡിസ്​​പ്ലേ, 160x1040 പിക്​സൽ റൊസല്യൂഷനിൽ  2.1 ഇഞ്ച്​ സെക്കൻഡറി ഡിസ്​​പ്ലേ, 4ജിബി റാം, 64 ജിബി സ്​റ്റോറേജ്​,  12 എം.പി, 8 എം.പി, മൊഡ്യൂൾ കാമറ, 5 എം.പി സെൽഫി കാമറ എന്നിവയും ഫോണി​ൻ്റെ പ്രത്യേകതയാണ്​. എൽ.ജി വി20 ബി ആൻ്റ്   ഒ  ഓഡിയോ സപ്പോർട്ട്​, 3200 എം.എ.എച്ച്​ ബാറ്ററി സപ്പോർട്ട്​ എന്നിവയും ഫോണിൻ്റെ ബലമാണ്​. 

വിവോ വി 5 ​പ്ലസ്​ - വിലയിൽ 4000 രൂപ കുറവ്​

വിപണിയിൽ ഇറങ്ങി ആറ്​ മാസം കഴിഞ്ഞപ്പോൾ വി 5 പ്ലസ്​ ഫോണിന്​ 4000 രൂപയാണ്​ കുറഞ്ഞത്​. ലോഞ്ചിങ്​ സമയത്ത്​ 27980 രൂപ വിലയുള്ളത്​ ഇപ്പോൾ 22900 രൂപക്ക്​ ലഭിക്കും. മുൻവശത്ത്​ ഡ്യുവൽ സെൽഫി കാമറയാണ്​ പ്രധാന പ്രത്യേകത. ഇതിൽ ഒന്ന്​ സോണി ​ഐഎംഎക്​സ്​ സെൻസറോട്​ കൂടിയ 20എംപി മൊഡ്യൂൾ കാമറയാണ്​. മറ്റൊരു കാമറ 8എംപി മൊഡ്യൂൾ കാമറയും. എൽ.ഇ.ഡി ഫ്ലാഷോട്​ കൂടിയ 16എം.പി പിൻകാമറയുമുണ്ട്​. 2ജിഗാഹെർട്​സ്​ ഒക്​ടകോർ ക്വാൾകോം സ്​നാപ്​ഡ്രാഗൺ 625 പ്രോസസർ, 5.5 ഇഞ്ച്​ എച്ച്​.ഡി ഡിസ്​​പ്ലേ എന്നിവയുമുണ്ട്​. 4 ജിബി റാം, 32 ജിബി ഇ​ൻ്റേണൽ സ്​റ്റോറേജ്​ ശേഷിയും 3055 എംഎച്ച്​ ബാറ്ററിയും ഫോണിനുണ്ട്​. 

സാംസങ്​ ഗാലക്​സി എ7(2017) - വിലയിൽ 7590 രൂപ കുറവ്​

33490 രൂപ വിലയിൽ വിപണിയിലറങ്ങിയ ഫോണിന്​ ഇപ്പോൾ വില 25900. 5.7 ഇഞ്ച്​ ഫുൾ എച്ച്​ഡി ഡിസ്​​പ്ലേ, 1.9 ജിഗാഹെർട്​സ്​ ഒക്​ടാകോർ പ്രാസസർ, 3 ജിബി റാം, 32 ജിബി സ്​റ്റോറേജ്​ എന്നിവ ഫോണിനുണ്ട്​. മുൻ, പിൻകാമറകൾക്ക്​ 16 എംപി ക്വാളിറ്റിയും ബാറ്ററി ശേഷി 3600 എംഎഎച്ചുമാണ്​. ആ​ൻഡ്രോയ്​ഡ്​ 6.0 മാർഷ്​മാലോ ഒാപ്പറേറ്റിങ്​ സിസ്​റ്റം ആണ്​ ഫോണിനുള്ളത്​.

നുബിയ ഇസഡ്​ 11 - വിലയിൽ 4000 രൂപ കുറവ്​


ഇസഡ്​.ടി.ഇയുടെ നുബിയ ഇസഡ്​ 11 കഴിഞ്ഞ ഡിസംബറിൽ 29999 രൂപ വിലയിലാണ്​ വിപണിയിലിറങ്ങിയത്​. ഇപ്പോൾ വില 25999 രൂപ. 5.5 ഇഞ്ച്​ ഫുൾ എച്ച്​.ഡി ഡിസ്​​പ്ലേ, ആ​ൻഡ്രോയ്​ഡ്​ 6.0 മാർഷ്​മാലോ ഒാപ്പറേറ്റിങ്​ സിസ്​റ്റം, ക്വാഡ്​കോർ ക്വാൾകോം സ്​നാപ്​ ഡ്രാഗൺ 820 പ്രോസസർ, 6 ജിബി റാം, 64 ജിബി സ്​റ്റോറേജ്​ എന്നിവയാണ്​ ഫോണി​ൻ്റെ സവിശേഷതകൾ. 16 എംപി പിൻകാമറ, 8 എംപി മുൻകാമറ, ബാറ്ററി ശേഷി 3000 എം.എ.എച്ച്​.

സാംസങ്​ ഗാലക്​സി എ5 (2017) - വിലയിൽ 6000 രൂപ കുറവ്​

28900 രൂപ വിലയിൽ വിപണിയിൽ ഇറങ്ങിയ ഫോണിന്​ ഇപ്പോൾ വില 22900. ആ​ൻഡ്രോയ്​ഡ്​ 6.0 മാർഷ്​മാലോ ഒാപ്പറേറ്റിങ്​ സിസ്​റ്റം, 5.2 ഇഞ്ച്​ ഫുൾ എച്ച്​.ഡി ഡിസ്​​േപ്ല, 1.9 ജിഗാഹെർട്​സ്​ ഒക്​ടകോർ പ്രോസസർ, 3 ജിബി റാം, 32 ജിബി സ്​റ്റോറേജ്​, 16 എം.പിയിൽ  മുൻ, പിൻകാമറകൾ, 3000 എംഎഎച്ച്​ ബാറ്ററി എന്നിവയാണ്​ ഫോണി​ൻ്റെ മറ്റ്​ സവിശേഷതകൾ. 

നുബിയ ഇസഡ്​ 17 മിനി - വിലയിൽ 3000 രൂപ കുറവ്​


21899 രൂപ വിലയിൽ വിപണിയിലെത്തിയ ഫോണിന്​ ഇപ്പോൾ 18899 രൂപ. 5.2 ഫുൾ എച്ച്​. ഡി ഡിസ്​​​പ്ലേ, ഒക്​ടകോർ ക്വാൾകോം 652 പ്രോസസർ, 4 ജിബി റാം, 64 ജിബി സ്​റ്റോറേജ്​, ആ​ൻഡ്രോയ്​ഡ്​ 6.0 മാർഷ്​മാലോ ഒാപ്പറേറ്റിങ്​ സിസ്​റ്റം, 2950 എംഎഎച്ച്​ ബാറ്ററി, ഡ്യുയൽ റിയർ കാമറ സൗകര്യങ്ങളും ഫോണിനുണ്ട്​.

loader