ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 80 ശതമാനം പേര്‍ യൂട്യൂബ് ഉപയോഗിക്കുന്നു

First Published 26, Mar 2018, 12:18 PM IST
80 percent of Indian internet users watch YouTube Google
Highlights
  • ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 80 ശതമാനം പേര്‍ യൂട്യൂബ് ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍

ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 80 ശതമാനം പേര്‍ യൂട്യൂബ് ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിള്‍. ഇതില്‍ എല്ലാ ഗ്രൂുപ്പിലും ഉള്‍പ്പെടുന്ന കാഴ്ചക്കാര്‍ പെടുമെന്നാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണ്‍ വില താഴുകയും 4ജി സ്മാര്‍ട്ട്ഫോണുകള്‍ വ്യാപകമാകുകയും ചെയ്തതാണ് യൂട്യൂബ് കാഴ്ചക്കാരുടെ എണ്ണത്തില്‍ വിസ്ഫോടനമായ വികസനം നടന്നത് എന്നാണ് ഗൂഗിള്‍ പറയുന്നത്.

2008ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച യൂട്യൂബിന്‍റെ 10 വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ കാര്യങ്ങള്‍ യൂട്യൂബ് വ്യക്തമാക്കിയത്. ബ്രാന്‍റ്കാസ്റ്റ് 2018 ഈവന്‍റിലാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. 2017 വരെയുള്ള കണക്കിലാണ് ഗൂഗിള്‍ ഈ നേട്ടം കൈവരിച്ചത് എന്ന് ഗൂഗിള്‍ സൗത്ത് ഈസ്റ്റ് ഏഷ്യ വൈസ് പ്രസിഡന്‍റ് രാജന്‍ ആനന്ദ്, പറഞ്ഞു.

225 ദശലക്ഷം മാസ കാഴ്ചക്കാര്‍ ഉള്ള വേഗത്തില്‍ വളരുന്ന വീഡിയോ പ്ലാറ്റ്ഫോം ആണ് ഇന്ത്യയിലെ എന്ന് യൂട്യൂബ് പറയുന്നു. ഇത് 2020 ല്‍ 500 മില്ല്യണ്‍ എത്തിക്കാനാണ് ഗൂഗിളിന്‍റെ പദ്ധതി. ഇന്ത്യയില്‍ തന്നെ 300 ചാനലുകള്‍ക്ക് 10 ലക്ഷം സബ്സ്ക്രൈബേര്‍സ് ഉണ്ടെന്നാണ് യൂട്യൂബ് പറയുന്നത്. ഇത് 2014 ല്‍ വെറും 16 ആയിരുന്നു എന്നും യൂട്യൂബ് പറയുന്നു. 

loader