സ്പേം കൗണ്ട് അറിയാന്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ മതി. 98% കൃത്യത തരാന്‍ ഈ മൊബൈല്‍ ആപ്പിന് സാധിക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഏതുസമയത്തും ഇത് ഉപയോഗിക്കാം. അല്‍പ്പം ചിലവാണ് ഈ ആപ്പിന് വേണ്ടിവരും. അല്പം ചെലവ് വരുന്നത് എന്തിനാണെന്നല്ലേ, അത് ഒരു കൊച്ച് ഉപകരണത്തിനാണ്. 

ശുക്ലം വയ്ക്കാനും അത് ഇലക്ട്രോണിക് കണ്ണുകളിലൂടെ പരിശോധിക്കാനും വേണ്ടി പ്രമേഹം പരിശോധിക്കുന്ന ഉപകരണത്തിന്‍റെ മാതൃകയിലുള്ള കൊച്ച് യന്ത്രം വേണം. ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ കളയുന്ന സ്ട്രിപ്പുകളും ഇതില്‍ ഉപയോഗിക്കുന്നുണ്ട്.

നാലരക്കോടിയോളം ദമ്പതികളാണ് ലോകത്താകമാനം വന്ധ്യത മൂലം കഷ്ടപ്പെടുന്നത്. ഇതിന് ചികിത്സ തേടിയെത്തുന്നവരെ പണമീടാക്കി കഴുത്തറുക്കുക എന്നത് മിക്ക ആശുപത്രികളുടേയും നയവുമാണ്. വന്ധ്യത അകറ്റാന്‍ ഏതറ്റംവരെയും ദമ്പതികള്‍ പോകും എന്നറിയാവുന്ന ആശുപത്രികള്‍ പണമീടാക്കാന്‍ നല്ല മിടുക്ക് കാണിക്കും. 

ഈ അവസരത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രാധാന്യം മനസിലാക്കേണ്ടത്. ആശുപത്രിയുടെ സഹായമില്ലാതെ ഇത്തരത്തിലൊരു ടെസ്റ്റ് നടത്താന്‍ സഹായിക്കുന്ന ആപ്പും ഉപകരണവും അധികം വൈകാതെ വിപണിയിലെത്തും. ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ സ്കൂള്‍ ആണ് ഇത്തരം ഒരു ആപ്പ് വികസിപ്പിച്ചത്.