Asianet News MalayalamAsianet News Malayalam

പോണ്‍ താരങ്ങളുടെ വരുമാനം നിന്നു; 2 ബില്യണിന്‍റെ പുതിയ ഓണ്‍ലൈന്‍ പോണ്‍ രീതി

സ്റ്റുഡിയോകളില്‍നിന്നും മാറി മൊബൈല്‍ ഫോണും വെബ്ക്യാമറയുമൊക്കെ ഉപയോഗിച്ച് സ്വന്തമായി സെക്സ് വീഡിയോകള്‍ നിര്‍മ്മിച്ച് സൈബര്‍ സെക്സ് നടത്തുന്നതാണ് പുതിയ രീതി. 

adult stars are increasingly turning to web cameras to make money
Author
Las Vegas, First Published Dec 7, 2018, 4:55 PM IST

ന്യൂയോര്‍ക്ക്: ലോകത്തിന്‍റെ പലഭാഗത്തും പോണ്‍ വ്യവസായത്തിനെതിരെ വലിയ നീക്കങ്ങളാണ് നടക്കുന്നത്. ഇന്ത്യയില്‍ അടുത്തിടെയാണ് കോടതി ഉത്തരവിന്‍റെ വെളിച്ചത്തില്‍ പല പോണ്‍ സൈറ്റുകള്‍ക്കും താഴ് വീണത്. എന്നാല്‍ നിയമപരമല്ലാത്ത രീതിയില്‍ അവയുടെ വ്യാപനം നടക്കുന്നുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ പോണ്‍ രംഗത്തിന്‍റെ നിലനില്‍പ്പ് ഭീഷണി മുതലാക്കി പുതിയതരം പോണ്‍ മേഖല വളരുന്നു എന്നതാണ് ആഗോളതലത്തിലെ പഠനങ്ങള്‍ പറയുന്നത്.

ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ നരവംശശസ്ത്ര ഗവേഷകയായ സോഫി പെസ്സൂട്ടോ നടത്തിയ പഠനത്തിലാണ് കാമിംഗ് എന്ന പുതിയ പോണ്‍ ശാഖ വളര്‍ന്ന് പന്തലിക്കുന്ന കാര്യം വെളിപ്പെടുത്തുന്നത്. അമേരിക്കന്‍ നഗരമായ ലാസ് വെഗാസിലെ ഒരുകൂട്ടം പോണ്‍ താരങ്ങള്‍ക്കിടയില്‍ മാസങ്ങള്‍ നടത്തിയ പഠനത്തിന് ശേഷമാണ് ദ കോണ്‍വര്‍സേഷനില്‍ പ്രസിദ്ധീകരിച്ച പേപ്പറിലൂടെ ഇവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. 

സ്റ്റുഡിയോ സജ്ജീകരണങ്ങള്‍ ഒഴിവാക്കി ഫോണുകള്‍ ഉപയോഗിച്ച് സൈബര്‍ സ്ട്രിപ്പിംഗും മാറ്റും ലൈവ് ചെയ്യുന്നതാണ് കാമിംഗ് എന്ന രീതി. പോണ്‍ വ്യവസായത്തിലെ വലിയൊരു വിഭാഗത്തിന്‍റെ സ്ഥിര വരുമാനത്തെ പുതിയ സ്ഥിതിഗതികള്‍ കാര്യമായി ബാധിച്ചു.  ഇതിനെ മറികടക്കാന്‍ ഓണ്‍ലൈന്‍ കാമിഗിലൂടെ വരുമാന മാര്‍ഗ്ഗങ്ങളാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

ഓണ്‍ലൈനിലൂടെ ലൈവായി പോണ്‍ താരങ്ങളോട് സംവദിക്കാം എന്നതാണ് കാമിഗിന്‍റെ ഒരു രീതി. ഇത്തരം സൈബര്‍ ഷോയില്‍ പങ്കെടുക്കുന്നവര്‍ക്ക് അതിലെ താരങ്ങളുമായി സംവദിക്കാം. ലൈംഗിക കാര്യങ്ങള്‍ മാത്രമല്ല ജീവിതത്തിന്‍റെ ഏത് പ്രതിസന്ധിയും അടുത്ത വ്യക്തിയെന്ന നിലയില്‍ തുറന്ന് പറയാം. അതായത് ഒരു ലൈംഗിക വ്യാപരം എന്നതിനപ്പുറം ഇത്തരം സൈറ്റുകളില്‍ എത്തുന്നവര്‍ക്ക് ഓണ്‍ലൈനിലെ ഈ പോണ്‍ താരങ്ങളോട് ഒരു അടുപ്പം ഉണ്ടാകുന്നുവെന്ന് സോഫി പെസ്സൂട്ടോയുടെ പഠനം വ്യക്തമാക്കുന്നു. രണ്ട് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെയാണ് ഈ ഷോയുടെ സമയം എന്നാണ് പഠനത്തില്‍ പറയുന്നത്.2018-ല്‍ മാത്രം ലോകമാകമാനം കാമിംഗ് വ്യവസായം നല്‍കിയത് 2 ബില്യണ്‍ ഡോളര്‍ ആണെന്നാണ് പഠനത്തില്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios