ലണ്ടന്‍: ആകാശത്തിനു താഴെയുള്ള. ചിലപ്പോള്‍ അതിനു മുകളിലുള്ള എല്ലാറ്റിനെപറ്റിയും ഗൂഗിള്‍ ഹോമിന് ഉത്തരമുണ്ടെന്നാണ് വാദം. എന്നാല്‍, ഇതിന് യേശു ക്രിസ്തുവാരെന്ന് അറിയില്ലെന്ന് പരാതി. 'ഹൂ ഇസ് ജീസസ്' എന്ന ചോദ്യത്തിന് ഗൂഗിള്‍ ഹോം സ്പീക്കറുകള്‍ മറുപടി നല്‍കിയില്ലെന്നാണ് പരാതി. സാത്താന്‍ ആരാണെന്ന് ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ നിരവധിയാളുകളാണ് പരാതിയുമായി കത്തുകള്‍ അയച്ചിരിക്കുന്നത്

ബുദ്ധനേയും മുഹമ്മദ് നബിയേയും ഗൂഗിള്‍ ഹോം മനസ്സിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, വിചിത്രമായ മറുപടിയാണ് ഗൂഗിള്‍ തന്നത്. വിശ്വാസത്തിന് മുറിവേല്‍പ്പിക്കുന്നതിനല്ല മറിച്ച് വിശ്വാസം ഉറപ്പിക്കുന്നതിനാണെന്നാണ് ഇവരുടെ വാദം. 

ഭാവിയില്‍ മറ്റു മത നേതാക്കളെക്കുറിച്ച് തിരഞ്ഞാലും ഇത് തന്നെ സംഭവിച്ചേക്കാം. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നത് വരെ മറ്റു മതനേതാക്കളെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.