കൊച്ചി: ഐഡിയ മൊബൈല്‍ നെറ്റ്‍വര്‍ക്കിലെ പ്രശ്നങ്ങള്‍ തുടരുന്നു. ഇന്നലെ ആറ് മണിക്കൂറോളം തടസ്സപ്പെട്ട മൊബൈല്‍ സംവിധാനം വൈകീട്ടോടെ പുനസ്ഥാപിച്ചെങ്കിലും പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പല ഫോണുകളിലും പുറത്തേക്ക് വിളിക്കാനോ കോള്‍ സ്വീകരിക്കാനോ കഴിയുന്നില്ല. 

എന്നാല്‍ തകരാര്‍ പൂര്‍ണമായും പരിഹരിച്ചെന്നാണ് ഐഡിയയുടെ നിലപാട്. ഇന്നലെത്ത തകരാറിന്‍റെ പേരില്‍ ഉപഭോക്താക്കള്‍ക്ക് 100 മിനിറ്റ് സൗജന്യ സമയം ഐഡിയ വാഗ്ദാനം ചെയ്തിരുന്നു. ഈ സൗകര്യം ഉപഭോക്താക്കള്‍ കൂട്ടത്തോടെ ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ കോള്‍ വിളിക്കാനോ സ്വീകരിക്കാനോ പറ്റാത്തതിന്‍റെ കാരണമെന്നാണ് ഐഡിയയുടെ വിശദീകരണം.