മംഗള്‍യാന്‍ രണ്ടാം ഘട്ടം ആരംഭിക്കാന്‍ പദ്ധതിയിട്ട് ഐഎസ്ആര്‍ഒ. ചൊവ്വയുടെ അന്തരീക്ഷം പഠിക്കുന്നതിനാണ് രണ്ടാം മംഗള്‍യാന്‍ വിക്ഷേപിക്കുന്നത് എന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. പുതിയ പദ്ധതിയില്‍ വിദേശ സഹായവും തേടുമെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള അനുമതിക്ക് ഐഎസ്ആര്‍ഒ നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 5,2013ന് ആയിരുന്നു ഇന്ത്യയുടെ ചൊവ്വദൗത്വം മാര്‍സ് ഓര്‍ബിറ്റ് മിഷന്‍ (MOM) വിക്ഷേപിച്ചത്. ഇത് ചൊവ്വയില്‍ എത്തിയത് സെപ്തംബര്‍ 24,2014ലും. ലോകത്ത് ആദ്യമായി ആദ്യ ശ്രമത്തില്‍ ചൊവ്വ ദൗത്വം വിജയിപ്പിക്കുന്ന രാജ്യം എന്ന നേട്ടമാണ് ഇതിലൂടെ ഇന്ത്യ കൈവരിച്ചത്.

ഏതാണ്ട് 70 മില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് ഇതേ സമയത്ത് ചെയ്ത നാസയുടെ ചൊവ്വ ദൗത്യത്തെക്കാള്‍ 10 മടങ്ങ് കുറവായിരുന്നു ഐഎസ്ആര്‍ഒയുടെ ചൊവ്വ ദൗത്യം.