മൊബൈൽ സേവനദാതാവായ ടെലിനോറിനെ എയർടെൽ ഏറ്റെടുക്കുന്നു. എത്ര തുകയ്ക്കാണ് ഏറ്റെടുക്കൽ എന്ന് വ്യക്തമല്ല. റിലയൻസ് ജിയോയിൽ നിന്ന് ഉയരുന്ന മത്സരം ഒഴിവാക്കാനാണ് എയർടെല്ലിന്‍റെ നീക്കം. ഏഴ് സര്‍ക്കിളുകളിലെ സേവനങ്ങളാണ് ഏയര്‍ടെല്‍ ഏറ്റെടുക്കുന്നത് എന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്തിടെ ഐഡയയില്‍ ലയിക്കാന്‍ വോഡഫോണ്‍ തീരുമാനം എടുത്തിരുന്നു. ജിയോ വന്നതോടെ ഇന്ത്യന്‍ ടെലികോം മേഖലയില്‍ 20 വര്‍ഷമായി തുടര്‍ന്ന അപ്രമാഥിത്വം ഏയര്‍ടെല്ലിന് നഷ്ടമായിരുന്നു. 

ഏഴ് ടെലികോം സര്‍ക്കിളുകളിലാണ് ടെലിനൂര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യ കൂടിയ സ്ഥലങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ടെലിനോറിനെ ഏറ്റെടുക്കല്‍ ഏയര്‍ടെല്ലിന് സഹായകരമാകും എന്നാണ് റിപ്പോര്‍ട്ട്.