മുംബൈ:നൂറു രൂപയ്ക്കുള്ളില്‍ ഒതുങ്ങുന്ന മൂന്ന് പ്രീപെയ്ഡ് ഓഫറുകള്‍ അവതരിപ്പിച്ച് ഏയര്‍ടെല്‍. ഇത് പ്രകാരം 9 രൂപ, 59 രൂപ, 93 രൂപ റീചാര്‍ജുകള്‍ ചെയ്യുന്നവര്‍ നിശ്ചിത ഡാറ്റ ആനുകൂല്യത്തിന് പുറമേ. വോയ്സ് കോള്‍, എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും.

ഏയര്‍ടെല്‍ 9 രൂപ റീചാര്‍ജില്‍ ഒരു ദിവസത്തേക്ക് 100 എംബി 3ജി, അല്ലെങ്കില്‍ 4ജി ഡാറ്റ ലഭിക്കും. ആ ദിവസം വോയ്സ് കോളുകള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഒപ്പം 100 എസ്എംഎസുകളും ഫ്രീയായി ലഭിക്കും. ഇത് ഏത് റീചാര്‍ജ് പാക്കേജിന് ഒപ്പം ആഡ് ഓണ്‍ ആയിട്ടും ഉപയോക്താവിന് ഉപയോഗിക്കാം.

59 രൂപയുടെ റീചാര്‍ജില്‍ ഏഴ് ദിവസത്തേക്ക് 500 എംബി 3ജി അല്ലെങ്കില്‍ 4ജി ഡാറ്റ ദിവസവും ലഭിക്കും. വോയ്സ് കോള്‍ ഫ്രീ ആയിരിക്കും. 100 എസ്എംഎസും ലഭിക്കും. ആഡ് ഓണ്‍ ആയി ഈ പാക്കേജ് നിലനിര്‍ത്താന്‍ സാധിക്കില്ല എന്നാണ് വിവരം.

അതേ സമയം 93 രൂപയുടെ പുതിയ ഓഫറില്‍ 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 10 ദിവസത്തേക്കാണ് ഇത്. ഇതിന് ഒപ്പം ദിവസം 100 എസ്എംഎസ് ആണ്‍ലിമിറ്റ‍ഡ് കോള്‍ എന്നിവയുണ്ട്. ഇതേ ഓഫര്‍ 28 ദിവസത്തെ കാലാവധിയില്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ഏയര്‍ടെല്‍ നല്‍കുന്നുണ്ട്. 

അതേ സമയം അധിക ഡാറ്റ ഉപയോഗിക്കാത്ത ഉപയോക്താക്കള്‍ക്കായി ഏയര്‍ടെല്‍ 999 രൂപയുടെ ഓഫര്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട് വരുന്നുണ്ട്. ഇത് പ്രകാരം ഒരു വര്‍ഷത്തെ സമയ പരിധിയില്‍ വോയ്സ് കോള്‍, എസ്എംഎസ്, മാസം 1ജിബി ഡാറ്റ എന്നിവ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ഒരു ഓഫര്‍ കഴിഞ്ഞ ദിവസം ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു.