ഡാറ്റ പരിധി ഉയര്‍ത്തി എയര്‍ടെല്‍ 499 രൂപ പ്ലാന്‍ പരിഷ്കരിച്ചു നേരത്തെ ഈ പ്ലാനില്‍ 40 ജിബി ഡാറ്റയാണ് ലഭിച്ചത്

മുംബൈ: ഡാറ്റ പരിധി ഉയര്‍ത്തി എയര്‍ടെല്‍ 499 രൂപ പ്ലാന്‍ പരിഷ്കരിച്ചു. നേരത്തെ ഈ പ്ലാനില്‍ 40 ജിബി ഡാറ്റയാണ് ലഭിച്ചത്. എയര്‍ടെല്ലിന്‍റെ ബെസ്റ്റ് സെല്ലിംഗ് പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ഒന്നാണ് 499 ഓഫര്‍. റിലയന്‍സ് ജിയോ, വോഡഫോണ്‍ എന്നീ എതിരാളികളെ നേരിടാനാണ് എയര്‍ടെല്ലിന്‍റെ ഓഫര്‍ പരിഷ്കരണം.

ഇതോടെ 499 പ്ലാനിന് ഒപ്പം 75 ജിബി 3ജി, 4ജി ഡാറ്റ ഒരുമാസത്തേക്ക് ലഭിക്കും. ഒപ്പം വോയ്സ് കോള്‍ പൂര്‍ണ്ണമായും ഫ്രീ ആയിരിക്കും. ഇതിന് ഒപ്പം 100 എസ്എംഎസ് ഫ്രീയായിരിക്കും. എന്നാല്‍ പുതിയ ഓഫര്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ കിട്ടു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.