ഒരു ദിവസം 1ജിബി ഇന്‍റര്‍നെറ്റും അണ്‍ലിമിറ്റഡ് കോളും, ഫ്രീ എസ്എംഎസും അടങ്ങുന്ന 448 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ച് ഏയര്‍ടെല്‍. റിലയന്‍സ് ജിയോയുടെ 399 പ്ലാനിന് സമാനമായി അതിനെ മറികടക്കുന്നതാണ് പുതിയ പ്ലാന്‍.
448 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന ഒരു വ്യക്തിക്ക് ഫ്രീ ലോക്കല്‍ എസ്ടിഡി കോള്‍ ചെയ്യാന്‍ സാധിക്കും. ഇതിന് ഒപ്പം ഒരുദിവസം 100 എസ്എംഎസ് വരെ സൌജന്യമായി അയക്കാം. 1ജിബി ഇന്‍റര്‍നെറ്റാണ് ഫ്രീയായി ലഭിക്കുക. എഴുപത് ദിവസത്തേക്കാണ് ഓഫറിന്‍റെ കാലാവധി
4ജി യൂസര്‍മാര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക. അണ്‍ലിമിറ്റ് ആണെങ്കിലും ഒരു ദിവസം പരാമാവധി വിളിക്കാവുന്ന കോള്‍ മിനുട്ടുകള്‍ 300 ആണ്. ഇത് ഒരു ആഴ്ചയില്‍ 1200 മിനുട്ടാണ്. ദിവസത്തെ 1ജിബി ഡാറ്റ തീര്‍ന്നാല്‍ പിന്നീട് 64കെബിപിഎസ് സ്പീഡിലെ ഇന്‍റര്‍നെറ്റ് ലഭ്യമാകൂ.
ഈ ഓഫര്‍ മൈ ഏയര്‍ടെല്‍ ആപ്പ് വഴി മാത്രമേ ആക്ടീവേറ്റ് ചെയ്യാന്‍ സാധിക്കൂ എന്നാണ് റിപ്പോര്‍ട്ട്. അതിനായി ഏയര്‍ടെല്‍ ഉപയോക്താവ് മൈ ഏയര്‍ടെല്‍ ആപ്പില്‍ ലോഗിന്‍ ചെയ്യണം.
