എയര്‍ടെല്‍ 495 രൂപയുടെ പുതിയ റീച്ചാര്‍ജ് പാക്ക് അവതരിപ്പിച്ചു. 84 ദിവസത്തേക്ക് പരിധിയില്ലാത്ത വിളിയും ദിവസേന 1 ജിബി ഡാറ്റയും നല്‍കുന്നതാണ് പുതിയ ഓഫര്‍. മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളില്‍ ഈ ഓഫര്‍ ലഭ്യമാവും. മുംബൈ സര്‍ക്കിളില്‍ 495ന്‍റെ റീച്ചാര്‍ജിനൊപ്പം 99 എസ്എംഎസും ലഭിക്കും.

എയര്‍ടെലിന്‍റെ പുതിയ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായുള്ള ഈ ഓഫര്‍ ആദ്യ രണ്ട് റീച്ചാര്‍ജുകളില്‍ മാത്രമാണ് ലഭ്യമാവുക. റിലയന്‍സ് ജിയോയുടെ ഓഫറുകള്‍ക്ക് സമാനമാണ് എയര്‍ടെലിന്റെ 84 ദിവസം കാലപരിധിയുള്ള പുതിയ പ്ലാന്‍. ജിയോയുടെ 399 രൂപയുടെ പാക്കില്‍ പരിധിയില്ലാത്ത വിളിയ്‌ക്കൊപ്പം പ്രതിദിനം 1ജിബി ഡാറ്റയും ലഭിക്കും.

കൂടാതെ, ജിയോയുമായി മത്സരിക്കാന്‍ 1ജിബി ദിവസേന ലഭിക്കുന്ന വേറെ റീച്ചാര്‍ജ് പ്ലാനുകളും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. 199 രൂപയില്‍ തുടങ്ങുന്ന ഓഫറുകളുടെ പട്ടികയില്‍ 349 രൂപയുടേയും 399 രൂപയുടേയും പ്ലാനുകളുണ്ട്. 349 രൂപയുടെയും 399 രൂപയുടേയും റീച്ചാര്‍ജിനൊപ്പം 28 ദിവസത്തേക്ക് ദിവസേന 1ജിബി ഡാറ്റയാണ് ലഭിക്കുക.