എയര്‍ടെല്‍ ദീര്‍ഘനാള്‍ വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്ഡ് ഓഫര്‍ അവതരിപ്പിച്ചു

ഭാരതി എയര്‍ടെല്‍ ദീര്‍ഘനാള്‍ വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്ഡ് ഓഫര്‍ അവതരിപ്പിച്ചു. 597 രൂപയുടെ പുതിയ പ്ലാനിന് കീഴില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 10 ജിബി ഡാറ്റയും ലഭിക്കും. 168 ദിവസം വാലിഡിറ്റിയുണ്ടെന്നുള്ളതാണ് ഇതിന്റെ പ്രധാന പ്രത്യേകത. എയര്‍ടെല്‍ ഈ പുതിയ ഓഫറിലൂടെ ദീര്‍ഘ നാളത്തേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍ ആഗ്രഹിക്കുന്നവരെയാണ് ലക്ഷ്യമിടുന്നത്.

ടെലികോം ടാക്ക് വെബ്‌സൈറ്റില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ ഈ ഓഫറില്‍ പ്രതിദിന ഉപയോഗ പരിധിയുണ്ടാവില്ല. ആകെ 100 എസ്‌എംഎസും ലഭിക്കും. മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ ആരും തന്നെ ഈ തുകയ്ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, രാജ്യത്ത് എല്ലായിടത്തും ഈ ഓഫര്‍ ലഭ്യമാവില്ല. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കിടയില്‍ മാത്രമോ ഓഫര്‍ ലഭ്യമാവൂ എന്നും ടെലികോം ടോക്ക് റിപ്പോര്‍ട്ടിൽ പറയുന്നു.

എയര്‍ടെല്‍ കഴിഞ്ഞ മാര്‍ച്ചില്‍ റിലയന്‍സ് ജിയോയ്ക്ക് മറുപടിയായി 995 രൂപയുടെ റീച്ചാര്‍ജ് പായ്ക്ക് അവതരിപ്പിച്ചിരുന്നു. 180 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ പരിധിയില്ലാത്ത വോയ്‌സ് കോള്‍, പ്രതിമാസം 1 ജിബി ഡാറ്റ, 100 എസ്‌എംഎസ് എന്നിയാണുള്ളത്.