നേരത്തെ 35 രൂപയിലാരംഭിക്കുന്ന മൂന്ന് കോമ്പോ പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു. പഞ്ചാബ്, തമിഴ്‌നാട്, യുപി എന്നിവിടങ്ങളിലാണ് പദ്ധതി നിലവില്‍ അവതരിപ്പിച്ചിട്ടുള്ളത്

മുംബൈ: എയര്‍ടെല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 97 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ പ്രകാരം 350 മിനിട്ട് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ചെയ്യുവാനും 1.5 ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും. 28 ദിവസമാണ് ഇതിന്റെ കാലാവധി. എയര്‍ടെല്‍ വെബ്‌സൈറ്റോ മൈ എയര്‍ടെല്‍ ആപ്പോ ഉപയോഗിച്ചോ പ്ലാനില്‍ അംഗമാകുവാന്‍ സാധിക്കും.

നേരത്തെ 35 രൂപയിലാരംഭിക്കുന്ന മൂന്ന് കോമ്പോ പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു. പഞ്ചാബ്, തമിഴ്‌നാട്, യുപി എന്നിവിടങ്ങളിലാണ് പദ്ധതി നിലവില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍, വൈകാതെ തന്നെ മറ്റിടങ്ങളിലും ഈ പദ്ധതി പ്രാബല്യത്തില്‍ എത്തുമെന്നും എയര്‍ടെല്‍ അറിയിച്ചിട്ടുണ്ട്. 95 രൂപയുടെ പ്ലാനില്‍ 500 എംബി 4ജി ഡാറ്റ സൗജന്യമായി ലഭിക്കും എസ്റ്റിഡി, ലോക്കല്‍, റോമിങ് എന്നിവ സൗജന്യമാണ്.